?????????????? ???????????? ???????????? ?????? ??????? ????????????? ??????? ??????????????

മരിച്ച തൊഴിലാളിയുടെ കുടുംബത്തിന്​ മലയാളി കമ്പനിയുടെ വൻതുക സഹായം

ദോഹ: ഖത്തറിലെ ജോലിക്കിടെ മരണ​െപ്പട്ട കമ്പനി തൊഴിലാളിയുടെ കുടുംബത്തിന്​ വൻതുക സഹായം ൈ​കമാറി മലയാളി മാനേജ് ​മ​െൻറി​​െൻറ കീഴിലുള്ള ഫാബ്രി​ക്കേഷൻ കമ്പനി മാതൃകയായി. ​െതാഴിലാളികൾക്കായി കമ്പനി ഏർപ്പെടുത്തിയ ഇൻഷുറൻസ്​ ത ുക, കമ്പനി തൊഴിലാളികളും മറ്റ്​ ജീവനക്കാരും കൂടി സമാഹരിച്ച തുക, കമ്പനി മാനേജ്​മ​െൻറ്​ വിഹിതം എന്നിവ ചേർത്തതാണ്​ തുക. സഹപ്രവർത്തകർ സമാഹരിച്ച അത്ര തന്നെ തുകയാണ്​ മാനേജ്​മ​െൻറ്​ നൽകിയത്​. ഇതോടൊപ്പം ലീവ്​ സാലറിയും ഗ്രാറ്റുവിറ്റിയും കൂടി ചേർത്ത്​ 21 ലക്ഷം രൂപയാണ്​ കമ്പനി കുടുംബത്തിന്​ എത്തിച്ചത്​.

ഉത്തർപ്രദേശിലെ സിയോറിയ സ്വദേശിയായ ദുര്യോധൻ നിഷാദ്​ (41) എന്ന വെൽഡിങ്​ ജോലിക്കാരനാണ്​ ഹൃദയാഘാതം മൂലം മരണപ്പെട്ടത്​. തൊഴിലാളിയുടെ കുടുംബത്തിന്​ ഭാവിയിൽ ഉപകരിക്കും വിധം പുതിയ ബാങ്ക്​ അക്കൗണ്ട്​ തുടങ്ങി അതിലാണ്​ പണം നിക്ഷേപിച്ചത്​. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ഉപകരിക്കും വിധമാണ്​ അക്കൗണ്ടിൽ​ തുക നിക്ഷേപിച്ചത്​. കമ്പനി അധികൃതർ ഉത്തർപ്രദേശിലെ തൊഴിലാളിയുടെ വീട്ടിൽ നേരിട്ട്​ എത്തി ആക്​സിസ്​ ബാങ്ക്​ അധികൃതരുടെ സാന്നിധ്യത്തിലാണ്​ തുക കൈമാറിയത്​. മരണപ്പെട്ട തൊഴിലാളിയുടെ ഭാര്യ രമാദേവിക്ക്​ കമ്പനി റീജിയനൽ മാനേജർ കെ.വി. ജയരാജ്​ സഹായം കൈമാറി.

Tags:    
News Summary - dana sahayam-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.