ഡൈസോ ജപ്പാൻ തവാർ മാൾ ബ്രാഞ്ച് ജാസിം ബിൻ ജാബിർ തവാർ അൽ കുവാരി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഡൈസോ ജപ്പാൻ 13ാമത് ബ്രാഞ്ച് ദോഹ തവാർ മാളിൽ പ്രവർത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ തവാർമാൾ ചെയർമാൻ ജാസിം ബിൻ ജാബിർ തവാർ അൽ കുവാരി ഉദ്ഘാടനം ചെയ്തു.
മാൾ ജനറൽ മാനേജർ യാകൂബ് ബട്റോസ്, ഓപറേഷൻ മാനേജർ സുജിത് ഝാ, എൽ.ടി.സി ഇന്റർനാഷനൽ ഖത്തർ (ഡൈസോ) ജനറൽ മാനേജർ രമേശ് ബുൽചന്ദിനി എന്നിവർ പങ്കെടുത്തു. ഗാർഹിക ഉൽപന്നങ്ങൾ മുതൽ സ്റ്റേഷനി, ഗിഫ്റ്റ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി മുതൽ എല്ലാ വിഭാഗം ലൈഫ് സ്റ്റൈൽ ഉൽപന്നങ്ങളും ഒരു കുടക്കീഴിൽ ഉയർന്ന ഗുണമേന്മയും വിലക്കുറവുമായി ലഭ്യമാക്കുന്ന റീട്ടെയിൽ വിപണന ശൃംഖലയായ ഡൈസോ ജപ്പാന്റെ ഖത്തറിലെ 13ാമത് ഷോറൂമാണ് തുറന്നത്.
ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും കേന്ദ്രമായ തവാർ മാളിന്റെ ഗ്രൗണ്ട് േഫ്ലാറിലെ പ്രധാന മേഖലയിലാണ് ഡൈസോ ജപ്പാൻ പുതിയ ബ്രാഞ്ച്.
ഡൈസോ ജപ്പാൻ തവാർ മാൾ ഷോറൂം
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര പ്രശസ്ത റീട്ടെയിൽ ശൃംഖലയാണ് ഡൈസോ. 80,000ത്തോളം ലൈഫ്സ്റ്റൈൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്ന ഡൈസോ ഓരോ മാസവും പുതിയ 900ത്തോളം ഉൽപന്നങ്ങളും അവതരിപ്പിക്കുന്നു. ഏഴു റിയാൽ മുതൽ ന്യായമായ നിരക്കിൽ മികച്ച ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നത്.
1977ൽ ജപ്പാനിലെ ഹിരോഷിമയിൽ തുടങ്ങിയ ഡൈസോ നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സജീവമായ റീട്ടെയിൽ ശൃംഖലയാണ്. ഹയാത്ത് പ്ലാസ, അൽ ഖോർ മാൾ, ഗൾഫ് മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, എസ്ദാൻ മാൾ അൽ വക്റ, മാൾ ഓഫ് ഖത്തർ, മിർഖാബ് മാൾ, ജെ മാൾ, െപ്ലയ്സ് വെൻഡോം, സിറ്റി സെന്റർ ദോഹ, അബു സിദ്ര മാൾ, എസ്ദാൻ മാൾ ഗറാഫ എന്നിവിടങ്ങളിലാണ് ഖത്തറിലെ മറ്റു ബ്രാഞ്ചുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.