ദോഹ: ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (ജി.എ.സി) അതോറിറ്റി ക്കായി പുതിയ ലോഗോ തയാറാക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന ും സൃഷ്ടികൾ ക്ഷണിച്ചു. മത്സരത്തിൽ സ്വദേശികൾക്കും വിദേ ശികൾക്കും പങ്കെടുക്കാം. മത്സരത്തിെൻറ നിയമ നിർദേശങ്ങ ളും മറ്റും http://customs.gov.qa എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ലോഗോ രൂപകൽപനയിൽ ഒന്നാമതെത്തുന്ന വിജയിയെ കാത്തിരിക്കുന്നത് 50,000 റിയാലെന്ന വലിയ സമ്മാനത്തുകയാണ്.
ക്രിയാത്മകവും ലളിതവും എന്നാൽ കസ്റ്റംസ് ചുമതലകളെ വളരെ ശക്തമായി അവതരിപ്പിക്കുന്നതുമായിരിക്കണം ലോഗാ. ഖത്തരി സ്ഥാപനത്തെ സൂചിപ്പിക്കുന്നതോടൊപ്പം ജി.എ.സിയെ പ്രതിനിധാനം ചെയ്യുന്നതു കൂടിയായിരിക്കണം. മറ്റു അതോറിറ്റികളിൽ നിന്നും കടമെടുത്തതായിരിക്കരുത്. ഒരാൾക്ക് മൂന്ന് ഡിസൈനുകൾ വരെ അതോറിറ്റിയിൽ സമർപ്പിക്കാം. രണ്ട് ഡിസൈനുകളിൽ ഒന്നിൽ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് എന്നും മറ്റൊന്നിൽ ഖത്തർ കസ്റ്റംസ് എന്നും രേഖപ്പെടുത്തിയിരിക്കണം.
എല്ലാ മാധ്യമങ്ങളിലും ഉപയോഗിക്കാൻ രൂപത്തിലുള്ളതായിരിക്കണം ലോഗോ. ഏത് നിറങ്ങളിലായിരുന്നാലും ബ്ലാക്ക് ആൻഡ് വൈറ്റായിരുന്നാലും വലുതാക്കുമ്പോഴും ചെറുതാക്കുമ്പോഴും അതിെൻറ തെളിച്ചത്തിലും മറ്റും അവ്യക്തത ഉണ്ടാകാൻ പാടില്ല. കളർ, ആൻഡ് ബ്ലാക്ക് ആൻഡ് വൈറ്റ് വേർഷനുകളിൽ ഓരോ ഡിസൈനും സമർപ്പിക്കണം. ലോഗോ എന്തിനെ വ്യക്തമാക്കുന്നതെന്നും ഓരോ അടയാളങ്ങളും എന്തിനെ പ്രതിനിധാനം ചെയ്യുന്നുവെന്നും പങ്കെടുക്കുന്നവർ വിശദീകരിക്കണം.
വിവിധ ഡിസൈൻ സോഫ്റ്റ്വെയറുകളിൽ ലഭ്യമായ റെഡിമേഡ് ഡിസൈനുകൾ ലോഗോയിൽ ഉപയോഗിക്കരുത്. പി.ഡി.എഫ്, ജെ.പി.ഇ.ജി ഫോർമാറ്റുകളിലൊന്നിൽ 300 പിക്സൽ റെസലൂഷനിൽ ലോഗോ സബ്മിറ്റ് ചെയ്യണം. 18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. ഒക്ടോബർ ഒന്നാണ് മത്സരത്തിെൻറ അവസാന തീയതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.