ദോഹ: ‘സാംസ്കാരിക വൈവിധ്യം’ എന്ന പ്രമേയത്തിൽ ദോഹയിൽ തിങ്കളാഴ്ച ആരംഭിച്ച മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നത് പ്രമുഖ വ്യക്തിത്വങ്ങൾ. വിദേശകാര്യമന്ത്രാലയം, ഏഷ്യൻ സഹകരണ സംവാദം (എ.സി.ഡി), സാംസ്കാരിക കായിക മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം. ഏഷ്യൻ സഹകരണ സംവാദനം സെക്രട്ടറി ജനറൽ ബുൻഡിട് ലിംഷൂൻ, സാംസ്കാരിക-കായിക വകുപ്പ് മന്ത്രി സലാഹ് ബിൻ ഗാനിം അൽ അലി തുടങ്ങിയ ഉന്നതരാണ് സേമ്മളനത്തിനായെത്തുന്നത്. ഡോ. മാജിദ് അൽ അൻസാരി, മലേഷ്യൻ മുൻ വിദേശകാര്യമന്ത്രി ദതൂക് സെരി ഹാമിദ് അൽബാർ എന്നിവരും തജികിസ്താൻ അംബാസഡർ ഖോസ്റോ സാഹിബ്സാദെ, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ ഫാത്വിമ അൽ റുമൈഹി തുടങ്ങിയവരും രണ്ടു ദിവസം നീളുന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നുണ്ട്.
‘സാംസ്കാരിക വൈവിധ്യത്തിൽ ഏഷ്യൻ രാജ്യങ്ങളുടെ അനുഭവം’ വിഷയത്തിൽ ഖത്തറിലെ ജപ്പാൻ അംബാ സഡർ സെയ്ഷി ഓത്സുക വിഷയമവതരിപ്പിക്കും. ഖത്തർ മ്യൂസിയം കൾചറൽ ഇയേഴ്സ് മേധാവി അയ്ഷ അൽ അതിയ്യ, ഒമാൻ കൾചറൽ ക്ലബ് ചെയർമാൻ അയ്ഷ അൽ ദർമാകി എന്നിവരും ഈ സെഷനിൽ വിഷയമവതരിപ്പിക്കും. രണ്ടാം ദിവസമായ ഇന്ന് ആദ്യ സെഷന് ഡോ. ജാസിം സുൽത്താൻ അധ്യക്ഷത വഹിക്കും. പ്രഫ. അബ്ദുൽ നാസർ അൽ യാഫിഇ, സെൻറർ ഫോർ ഗൾഫ് അറേബ്യൻ പെനിൻസുല ഡയറക്ടർ ഡോ. മഹാ അൽ അൻസാരി എന്നിവർ ചടങ്ങിൽ സംസാരിക്കും. ഖത്തർ കമ്പ്യൂട്ടിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ അറബി ഭാഷാ ടെക്നോളജി മേധാവി ഡോ. കരീം മുഹമ്മദ് ദർവീശ്, ബെയ്ജിങ് ഫോറീൻ സ്റ്റഡീസ് സർവകലാശാല അസോ. പ്രഫ ഡോ. യെഹ്ലിയങ് യിങ്, മാഡാ സെൻറർ സി.ഇ.ഒ മഹാ അൽ മൻസൂരി, അൽ ജസീറ സെൻറർ ഫോർ സ്റ്റഡീസ് ഡയറക്ടർ ഡോ. മുഹമ്മദ് അൽ മുഖ്താർ അൽ ഖലീൽ, ടി.ആർ.ടി അറബിക് ടി.വി ഡയറക്ടർ ജനറൽ തുറാൻ കസ്ലക്ശി, ഖത്തർ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡൻറ് കെ.സി. അബ്ദുല്ലത്തീഫ് എന്നിവരും ഇന്നത്തെ വിവിധ സെഷനുകളിൽ വിഷയമവതരിപ്പിക്കും. എ.സി.ഡിയുടെ അധ്യക്ഷപദവിയെന്ന നിലയിൽ സുപ്രധാന പരിപാടിയാണ് സമ്മേളനമെന്ന് വിദേശകാര്യ മന്ത്രാലയം നേരേത്ത വ്യക്തമാക്കിയിരുന്നു.
എ.സി.ഡിയുമായി സഹകരിച്ച് ഈ വർഷം ആദ്യ പകുതിയിൽ അംഗരാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം, ബിസിനസ്മെൻ ഫോറം, വിദ്യാഭ്യാസ ശിൽപശാല എന്നിവയും ഖത്തർ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.