കള്‍ച്ചറല്‍ ഫോറം ടൂര്‍ണ്ണമെന്‍റിന്  മികച്ച തുടക്കം

ദോഹ: കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന് തുടക്കമായി. വക്റ ഫുട്ബോള്‍  ഗ്രൗണ്ടില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന മല്‍സര ത്തില്‍ വിവിധ ജില്ല, മണ്‍ഡലം കമ്മറ്റികള്‍ കളി കള ത്തിലിറങ്ങി. ആദ്യദിനം നടന്ന മല്‍സര ത്തില്‍ തിരുവനന്തപുരം ടീം കൊടുവളളിയുമായി ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തില്‍ തിരുവന ന്തപുരം വിജയി ച്ചു. 
തിരുവനന്തപുരത്തിന്‍െറ ജിതിന്‍  മിക ച്ച പ്രകടനം കാഴച്ചവെച്ചു. രണ്ടാം മല്‍സരത്തില്‍ പാലക്കാട് ജില്ല ടീമും വടകര മണ്ഡലം ടീമുമാണ് ഏറ്റ് മുട്ടിയത്. മല്‍സരത്തില്‍ വടകര ജേതാക്കളായി. രണ്ടാം ദിന ത്തില്‍ നാല് മത്സരങ്ങളാണ് നടന്നത്. മലപ്പുറം ജില്ല ടീം പാലക്കാട് ജില്ല ടീമും ഏറ്റുമുട്ടിയ മല്‍സരത്തില്‍ മലപ്പുറം വിജയികളായി ( 3/2). കണ്ണൂര്‍ ജില്ലയും കോഴിക്കോട് മേഖല ടീം തമ്മില്‍ നടന്ന മല്‍സര ത്തില്‍ അഞ്ച് ഗോളുകള്‍ നേടി കണ്ണൂര്‍ വിജയികളായി. കോഴിക്കോട് മേഖല ടീമിന് ഗോളുകളൊന്നും നേടാനായില്ല. തിരുവമ്പടി മണ്ഡലം പ ത്തനംതിട്ട ജില്ലയുമായി നടന്ന കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ നേടി തിരുവമ്പാടി മണ്ഡലം വിജയികളായി. കൊടുവളളി മണ്ഡലവും അല്‍ഖോര്‍ ടീമും തമ്മല്‍ നടന്ന മല്‍സരത്തില്‍ മൂന്ന് ഗോളുകള്‍ സ്വന്തമാക്കി കൊടുവളളി ജേതാക്കളായി. അല്‍ഖോറിന് ഗോളൊന്നും നേടാനായില്ല. മൂന്നാം ദിന ത്തില്‍ നടന്ന മത്സര ത്തില്‍ കണ്ണൂര്‍ ജില്ല, എറണാകുളും ജില്ലയുമായും തിരുവനന്തപുരം ജില്ല അല്‍ഖോര്‍ ഏരിയ ടീമുമായും ഏറ്റുമുട്ടി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ നേടി കണ്ണൂര്‍ ജില്ല വിജയം കരസ്ഥമാക്കിയപ്പോള്‍ ഏകപക്ഷീയമായി എട്ട്
ഗോളുകള്‍ നേടി തിരുവന ന്തപുരം ജില്ല അല്‍ഖോര്‍ ഏരിയ ടീമിനെ പരാജയ െപ്പടു ത്തി.
Tags:    
News Summary - cultural forum tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.