കൾചറല്‍ ഫോറം ടോക് സീരീസ് ഉദ്ഘാടനം ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം നിർവഹിക്കുന്നു
ദോഹ: വൈവിധ്യങ്ങളുടെ സഹവർത്തിത്വം ഉറപ്പുവരുത്തി നവോത്ഥാനത്തിന് നൈരന്തര്യമുണ്ടാകണമെന്നും പ്രത്യേക സമയത്ത് തുടങ്ങി അവസാനിക്കുന്ന ഒന്നല്ല നവോത്ഥാനമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹീം പറഞ്ഞു.
കൾചറല്‍ ഫോറത്തിനു കീഴില്‍ ആരംഭിക്കുന്ന ടോക് സീരീസിന്റെ ഉദ്ഘാടനം നിർവഹിച്ച് 'കേരളീയ നവോത്ഥാനം: ചരിത്രവും തുടര്‍ച്ചയും' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
'സമൂഹത്തിലെ അപ്പർ ക്ലാസിൽ നടന്നതാണ് നവോത്ഥാനമായി നമ്മൾ പഠിക്കുന്നത്. എന്നാല്‍, ന്യൂനപക്ഷത്താല്‍ നയിക്കപ്പെടുന്ന അവകാശപോരാട്ടങ്ങളാണ് കേരളത്തില്‍ നവോത്ഥാനം സൃഷ്ടിച്ചതെന്ന് കാണാന്‍ സാധിക്കും.
തിരുവിതാംകൂര്‍, കൊച്ചി ഭാഗങ്ങളില്‍ അവർണ കീഴാള സമൂഹത്താല്‍ നയിക്കപ്പെട്ടതായിരുന്നു കേരളത്തില്‍ നടന്ന ഭൂരിഭാഗം നവോത്ഥാനങ്ങളും എന്ന പ്രത്യേകതയുണ്ട്. മലബാറില്‍ ടിപ്പുവിന്റെ പടയോട്ടത്തോടെതന്നെ കുടിയാന്മാര്ക്ക് ഭൂമി
ജന്മികളില്നിന്ന് പിടിച്ച് നല്‍കിയതായും അതിനാല്‍തന്നെ അവര്‍ മെച്ചപ്പെട്ട ജീവിതാവസ്ഥ കൈവരിച്ചതായും കാണാമെന്നും അദ്ദേഹം പറഞ്ഞു.
കൾചറല്‍ ഫോറം വൈസ് പ്രസിഡന്റ് ഷാനവാസ് ഖാലിദ് അധ്യക്ഷത വഹിച്ചു.
കൾചറൽ ഫോറം കലാവേദി അംഗം ലത്തീഫ് ഗുരുവായൂരിന്റെ ഏകാംഗ നാടകവും അരങ്ങേറി. സംസ്ഥാന സെക്രട്ടറി കെ.ടി. മുബാറക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.