ദോഹ: കേരളത്തിലെ പ്രളയ ബാധിതരുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കൾച്ചറൽ ഫോറം സ്വരൂപിച്ച 10 ലക്ഷം രൂപ ൈകമാറി.
എറണാകുളത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് ഡോ. താജ് ആലുവ വെ ൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരിക്ക് തുക കൈമാറി. ഒന്നാംഘട്ട സഹ ായമാണിത്. കൾച്ചറൽ ഫോറം സെക്രട്ടറി കെ.ടി മുബാറക് സംബന്ധിച്ചു.
ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തിയ കൾച്ചറൽ ഫോറം പ്രവർത്തകർ വെൽഫെയർ പാർട്ടിയുടെ നേതൃത്വ ത്തിലും മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പ്രളയ ബാധിത പ്രദേശങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിലും മറ്റും പങ്കാളികളാകുന്നുണ്ട്. ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുന്നതിലും മറ്റും വിവിധയി ടങ്ങളിൽ പ്രവർത്തകർ നേതൃത്വം നൽകി. വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന പ്രസിഡൻറ് ഡോ. താജ്ആലുവ, വൈസ്പ്രസിഡൻറ് റഷീദ് അലി, സെക്രട്ടറിമാരായ മുനീഷ്, കെ.ടി മുബാറക് , വിവിധ ജില്ലാ ഭാരവാഹികളായ ജയ്സൺ, റഷീദ് അലി, ഷാഹിദ് ഓമശ്ശേരി, ഇദ്രീസ് ഷാഫി തുടങ്ങിയവർ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.