ദോഹ: ഖത്തർ ദേശീയ കായിക ദിനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്കായി കൾചറൽ ഫോറം സം ഘടിപ്പിക്കുന്ന നാലാമത് കായികമേള ‘എക്സ്പാറ്റ്സ് സ്പോട്ടിവ് 2020’ പരിപാടിക്ക് അസീം ടെക്നോളജീസ് മുഖ്യപ്രായോജകരാകും. ലുസൈൽ സിറ്റിയിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണപത്രം അസീം ടെക്നോളജീസ് സി.ഇ.ഒ ഷഫീഖ് കബീറും കൾചൽ ഫോറം സ്്റ്റേറ്റ് പ്രസിഡൻറ് ഡോ. താജ് ആലുവയും കൈമാറി. ചടങ്ങിൽ എക്സ്പാറ്റ്സ് സ്പോട്ടിവ് 2020 ജനറൽ കൺവീനർ താസീൻ അമീൻ, ഫൈനാൻസ് കമ്മിറ്റി കൺവീനർ ബഷീർ ടി.കെ, കമ്മിറ്റി അംഗം ശരീഫ് ചിറക്കൽ എന്നിവർ പങ്കെടുത്തു. ബിസിനസ് രംഗത്ത് വമ്പിച്ച മുന്നേറ്റം സാധ്യമാക്കും വിധം ക്ലൗഡ് ടെക്നോളജിയുടെ അനന്തസാധ്യതകൾ ഫലപ്രദമായി ഉപയോഗിക്കുന്ന പദ്ധതികളാണ് അസീം ടെക്നോളജീസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ദേശീയ കായികദിനത്തിെൻറ ഭാഗമായി ഖത്തറിലെ പ്രവാസികൾക്കായി നടത്തിവരുന്ന ഏറ്റവും വലിയ കായികമേള എന്നതിലുപരി തികഞ്ഞ പ്രഫഷണലിസത്തോടെ വളരെ ജനകീയമായി സംഘടിപ്പിക്കുന്നു എന്നതാണ് സ്പോട്ടിവുമായി സഹകരിക്കാൻ അസീം ടെക്നോളജീസിന് പ്രചോദനമായതെന്ന് സി.ഇ.ഒ ഷഫീഖ് കബീർ പറഞ്ഞു. മുൻവർഷങ്ങളിലെ സ്പോട്ടിവിലെ ജനപങ്കാളിത്തം അഭൂതപൂർവമായിരുന്നെന്നും പ്രവാസികൾക്കിടയിൽ കൾച്ചറൽ ഫോറത്തിനുള്ള സ്വീകാര്യതയാണ് അത് ബോധ്യപ്പെടുത്തുന്നതെന്നും കൾച്ചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ പറഞ്ഞു . 16 ടീമുകളിൽ നിന്നായി എണ്ണൂറിലധികം കായിക താരങ്ങൾ മത്സരത്തിൽ പങ്കാളികളാവും. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.