ക്യൂ മലയാളം സർഗസായാഹ്​നം സംബന്ധിച്ച വാർത്താ സമ്മേളനത്തിൽ ഭാരവാഹികളും നടൻ ശിവജി ഗുരുവായൂരും 

ദോഹ: ഖത്തറിലെ കലാ-സാംസ്കാരിക കൂട്ടായ്മയായ ക്യൂ-മലയാളത്തിന്റെ വാർഷിക പരിപാടിയായ 'സർഗസായാഹ്നം 2022' വെള്ളിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.സി.സി അശോക ഹാളിൽ വൈകീട്ട് 3.30 മുതലാണ് പരിപാടികൾക്ക് തുടക്കമാവുന്നത്.

സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, രംഗാവിഷ്കാരം തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. വൈകുന്നേരം ആറിന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ പ്രമുഖ സിനിമ-നാടക നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും.

ഐ.സി.സി പ്രസിഡന്‍റ് പി.എൻ ബാബുരാജൻ, ക്യൂ മലയാളം പ്രസിഡന്‍റ് ബദറുദ്ദീൻ, ജനറൽ കൺവീനർ റിജാസ് ഇബ്രാഹിം, റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ എന്നിവർ പങ്കെടുക്കും.

സർഗസായാഹ്നത്തിന്‍റെ ഭാഗമായി ശനിയാഴ്ച നാടക പ്രവർത്തക മല്ലികാ ബാബു ഉൾപ്പെടെയുള്ള കലകാരന്മാരെയും എഴുത്തുകാരെയും ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. കലാക്ഷേത്ര ഹാളിൽ നടക്കുന്ന പരിപാടിയിൽ ക്യൂ മലയാളം കഴിഞ്ഞ വർഷം സംഘടിപ്പിച്ച കലാ-സാഹിത്യ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും സ്നേഹാദരവും നടക്കും.

പത്തുവർഷമായി ഖത്തറിലെ കലാസാംസ്കാരിക മേഖലയിലെ സജീവസാന്നിധ്യമായി മാറിയ ക്യൂ മലായാളം കലാപരിപാടികൾ, സംവാദങ്ങൾ, ഗസൽ സായാഹ്നങ്ങൾ, സാഹിത്യ ചർച്ചകൾ, ആഘോഷ പരിപാടികൾ എന്നിവയുമായി സജീവമാണെന്ന് സംഘാടകർ പറഞ്ഞു.

ഒറിക്സ് വില്ലേജിൽ നടന്ന വാർത്താ സമ്മേളനത്തിൽ ശിവജി ഗുരുവായൂർ, ക്യു മലയാളം പ്രസിഡന്റ് ബദറുദ്ദിൻ, ജനറൽ കൺവീനർ റിജാസ് ഇബ്രാഹിം, ജനറൽ സെക്രട്ടറി ശ്രീകല പ്രകാശൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - 'Creative evening' in Qatar today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.