കടലിലും നിയന്ത്രണവുമായി ഖത്തർ

ദോഹ: കൊറോണ വൈറസ് വ്യാപനം തടയാനും പ്രതിരോധിക്കാനുമുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കടലിലും നിയന്ത്രണങ്ങൾ ഏർപ ്പെടുത്തി ഖത്തർ. സര്‍ക്കാര്‍ ഏജന്‍സികളുടെ കപ്പലുകള്‍ക്ക് പുറമേ മത്സ്യം പിടിക്കാന്‍ പോകുന്നവക്ക്​ മാത്രമേ കടലില്‍ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.

എല്ലാ തരത്തിലുമുള്ള വിനോദയാത്രാ ക്രൂയിസറുകൾക്കും കപ്പലുകൾക്കും യാത്രാനിരോധനമുണ്ട്​.
സമുദ്ര സേവനങ്ങളുടെ ഗതാഗതത്തിന് നിയുക്തരായ ഉദ്യോഗസ്​ഥരുടെ സമുദ്രയാനങ്ങളും അനുവദിക്കും.

എന്നാൽ, യാത്ര ആരംഭിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറണം. വാട്ടര്‍ സ്കൂട്ടറുകളിലും ജെറ്റ് സ്കീസുകളിലും ഒരാളെ മാത്രമേ അനുവദിക്കൂ.

Tags:    
News Summary - covid updates qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.