ദോഹ: കോവിഡ്-19 രോഗം ബാധിച്ചവർക്ക് രക്തസമ്മർദം ഉണ്ടെങ്കിൽ സാഹചര്യം കൂടുതൽ സങ്കീർണമാകുമെന്നും അപകടസാധ്യതയേറുമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ. രക്തസമ്മർദമുള്ളവർ ഇക്കാരണത്താൽ വൈറസ് ബാധ വരാതിരിക്കാൻ കൂടുതൽ ജാഗ്രത പാലിക്കണം.
ഉയർന്ന രക്തസമ്മർദമുള്ള കോവിഡ്-19 രോഗികളിൽ അതിെൻറ അപകട സാധ്യത വളരെ കൂടുതലാണ്. വൈറസ് ബാധ ഒഴിവാക്കുന്നതിന് അധിക ജാഗ്രത അനിവാര്യമാണെന്നും എച്ച്.എം.സി ഹൃദ്രാേഗ ആശുപത്രിയിലെ കൊറോണറി ഇൻറൻസിവ് കെയർ യൂനിറ്റ് മേധാവി ഡോ. മവാഹിബ് അലി അൽ ഹസൻ പറഞ്ഞു.ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരിലും ഉയർന്ന രക്തസമ്മർദമുള്ളവരിലും കോവിഡ്-19 എന്തുകൊണ്ട് കൂടുതൽ അപകടകരമാകുന്നുവെന്നത് ഇനിയും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഹൃദയത്തിനും ശ്വാസകോശത്തിനുമാണ് കോവിഡ്-19 കൂടുതൽ അപകടമുണ്ടാക്കുന്നത്. അതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളുള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു.
കോവിഡ്-19 പുതിയ വൈറസാണ്. മനുഷ്യശരീരത്തെ എങ്ങനെ ആക്രമിക്കുന്നുവെന്നതു സംബന്ധിച്ച് ഗവേഷണം നടക്കുകയാണ്. ചൈനയിൽ നിന്നുള്ള ലഭ്യമായ വിവരമനുസരിച്ച് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരിലും ഉയർന്ന രക്തസമ്മർദമുള്ളവരിലും ഇതിെൻറ അപകടസാധ്യത വളരെ കൂടുതലാണ്.
കോവിഡ്-19 പ്രതിരോധത്തിനും രോഗവ്യാപനം തടയുന്നതിനുമുള്ള മുൻകരുതലുകൾ സ്വീകരിക്കുന്നതിന് എല്ലാവരും പൂർവാധികം സന്നദ്ധരാകണം.
വ്യക്തിശുചിത്വം, സാമൂഹിക അകലം പാലിക്കൽ എന്നിവ രക്തസമ്മർദമുള്ളവർ കൂടുതൽ കൃത്യമായും നടപ്പാക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. വൃത്തിയാക്കാത്തതും അണുമുക്തമാക്കാത്തതുമായ കൈകൊണ്ട് മൂക്ക്, വായ, കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കരുത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.