ദോഹ: കോവിഡ്ബാധയുടെ സാഹചര്യത്തിൽ രാജ്യത്ത് ജനിക്കുന്ന കുട്ടികൾക്കുള്ള ജനനസർട്ടിഫിക്കറ്റ് വിതരണം നിർത്തി വെച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച് 22 മുതലാണ് ഇത് നടപ്പിലാക്കുക.
സർക്കാർ ആശുപത്രികളിൽനിന്നും അംഗീകൃത സ്വകാര്യആശുപത്രികളിൽനിന്നുമാണ് ജനന സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. എന്നാൽ മരണസർട്ടിഫിക്കറ്റ് നൽകുന്ന സേവനത്തിന് മുടക്കമില്ല.
അടിയന്തര ആവശ്യങ്ങൾക്കായി ബർത്ത് ആൻറ് ഡെത്ത്സ് കമ്മിറ്റിയുടെ ആസ്ഥാനവുമായി ബന്ധപ്പെടാം. ഫോൺ: 44092144, 44092145, 55410701. സമയം: രാവിലെ ഏഴ് മുതൽ 11.30 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.