ഖത്തർ റെഡ്​ക്രസൻറ്​ സൊ​ൈസറ്റി വിവിധ കമ്യൂണിറ്റികൾക്കായി നടത്തിയ കോവിഡ്​ ബോധവത്​കരണ പരിപാടിയിൽനിന്ന്

കോവിഡ്: 22 രാജ്യങ്ങളിലേക്ക് സഹായമെത്തിക്കാൻ ഖത്തർ റെഡ്ക്രസൻറ് പദ്ധതി

ദോഹ: 22 രാജ്യങ്ങളിൽ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിനുള്ള ബൃഹത് രാജ്യാന്തര ദുരിതാശ്വാസ പദ്ധതിക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി തുടക്കം കുറിച്ചു. 22 രാജ്യങ്ങളിൽനിന്നുള്ള 3,20,000 പേർ പദ്ധതിയിലൂടെ ഗുണഭോക്താക്കളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫലസ്​തീൻ, അഫ്ഗാനിസ്​താൻ, പാകിസ്താൻ, നേപ്പാൾ, തജികിസ്​താൻ, മംഗോളിയ, ലാവോസ്​, ഇത്യോപ്യ, ഛാദ്​, സെനഗാൾ, മോറിത്താനിയ, ഐവറികോസ്​റ്റ്, മാലി, സിയറാ ലിയോൺ, അൽബേനിയ, കൊസോവോ, മോണ്ടിനെ േഗ്രാ, വെനി േസ്വല, എൽസാൽവഡോർ, പെറു, പനാമ എന്നീ രാജ്യങ്ങളിലാണ് കോവിഡ്–19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഖത്തർ റെഡ്ക്രസൻറ് തുടക്കം കുറിച്ചിരിക്കുന്നത്.ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ വിദേശ ഓഫിസുകൾ, മിഷനുകൾ വഴി അതത് രാജ്യങ്ങളിലെ റെഡ്ക്രസൻറ്/റെഡ് േക്രാസ്​ സൊസൈറ്റികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 22,36,827 റിയാലാണ് വകയിരുത്തിയിരിക്കുന്നത്.

ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കാനുദ്ദേശിക്കുന്ന രാജ്യങ്ങളിലെ കോവിഡ്–19 വ്യാപനം തടയുകയും ജനങ്ങളിൽ അതി‍െൻറ പ്രത്യാഘാതം കുറക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക, അടിയന്തര മെഡിക്കൽ, ആരോഗ്യ സൗകര്യങ്ങളേർപ്പെടുത്തുക, കോവിഡ്–19 കേസുകളിൽ ചികിത്സക്കാവശ്യമായ പിന്തുണ നൽകുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എൻജി. ഇബ്റാഹിം അബ്​ദുല്ല അൽ മാലികി പറഞ്ഞു.

പ്രസ്​തുത രാജ്യങ്ങളിലെ കോവിഡ്–19 കേസുകളിൽ ചികിത്സയിൽ കഴിയുന്നവർക്കാവശ്യമായ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മറ്റു വസ്​തുക്കൾ എന്നിവ ഖത്തർ റെഡ്ക്രസൻറ് നൽകും. ക്വാറൻറീനിലുള്ള രോഗികളുടെ പരിചരണത്തിലേർപ്പെടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിനായി മാസ്​ക്, കൈയുറ, പി.പി.ഇ കിറ്റ്, സാനിറ്റൈസർ എന്നിവ നൽകും. ലോക്ഡൗൺ കാരണം ദുരിതത്തിലായവരുടെ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യുമെന്നും അൽ മാലികി വിശദീകരിച്ചു. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഈ വർഷം അവസാനം വരെ പദ്ധതി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഖത്തറിനും പുറത്തും കോവിഡ്–19നെതിരായ പോരാട്ടത്തി​െൻറ ഭാഗമായാണ് ഖത്തർ റെഡ്ക്രസൻറ് വലിയ പദ്ധതിയുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഖത്തറിൽ പൊതുജനാരോഗ്യ മന്ത്രാലയത്തി‍െൻറ മേൽനോട്ടത്തിൽ ക്വാറൻറീൻ കേന്ദ്രങ്ങളുടെ പ്രവർത്തനം, വർക്കേഴ്സ്​ ഹെൽത്ത് സെൻററുകളിൽ പരിശോധനക്കുള്ള സാമ്പിളുകൾ ശേഖരിക്കുക, ആംബുലൻസുകൾ വിന്യസിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി വിജയകരമായി നിർവഹിച്ച് വരുന്നുണ്ട്.

നിലവിൽ ഖത്തറിന് പുറത്തും ക്യു.ആർ.സി.എസ്​ കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ലബനാൻ, ഇറാഖ്, തുർക്കി, യമൻ, ഗസ്സ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഖത്തർ റെഡ്ക്രസൻറ് ആരോഗ്യ, ദുരിതാശ്വാസ പദ്ധതികളിലേർപ്പെടുന്നുണ്ട്.

പൊതുജനാരോഗ്യ മന്ത്രാലയത്തി​െൻറ ആഭിമുഖ്യത്തിൽ ഖത്തർ റെഡ്്ക്രസൻറ് ഖത്തറിലും കോവിഡുമായി ബന്ധപ്പെട്ട്​ നിരവധി പ്രവർത്തനങ്ങളാണ്​ കാഴ്​ചവെക്കുന്നത്​. റെഡ്്ക്രസൻറ് നടത്തുന്ന തൊഴിലാളികൾക്കായുള്ള മുകൈനിസ്​ ക്വാറൻറീൻ ആൻഡ് ഐസൊലേഷൻ സെൻററിൽ ഇതിനകം 50,000ത്തിലധികം തൊഴിലാളികളാണ്​ എത്തിയത്​.

രാജ്യത്ത് കോവിഡ്–19 വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാർച്ചിലാണ് കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുകൈനിസ്​ സമ്പർക്ക വിലക്ക് കേന്ദ്രത്തിലെ സേവനങ്ങൾ രോഗികൾ ബസുകളിൽ ഇറങ്ങുന്നത് മുതൽ ആരംഭിക്കുന്നുണ്ട്​. എല്ലാ രോഗികളുടെയും മത പശ്ചാത്തലങ്ങൾക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. എല്ലാവർക്കും അവരുടേതായ ഭക്ഷണമാണ് ഇവിടെ നൽകുന്നത്. ഒരേ രാജ്യക്കാർക്കും നാട്ടുകാർക്കും ഒപ്പം കഴിയുന്നതിനുള്ള സൗകര്യവും ഇവിടെ നൽകുന്നുണ്ട്​. സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ഏതാവശ്യവും നിർവഹിക്കുന്നതിന് സന്നദ്ധ പ്രവർത്തകരും അടിയന്തര ഘട്ടങ്ങളിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനവും 24 മണിക്കൂറും ലഭ്യമാണ്​. റെഡ്​ക്രസൻറിൻെറ ഖത്തറിലെ വിവിധ ആശുപത്രികളിലും കോവിഡ്​ പരിശോധന അടക്കമുള്ള സൗകര്യങ്ങൾ നൽകുന്നുണ്ട്​. തൊഴിലാളികൾ, ബാച്ച്​ലേഴ്​സ്​, ഹമദ്​ മെഡിക്കൽ കാർഡ്​ ഇല്ലാത്തവർ എന്നിവർക്കൊക്കെ ഇൗ സൗകര്യം​ ഏറെ ആശ്വാസമാണ്​.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.