ദോഹ: രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ്–19 കേസുകളിൽ 84 ശതമാനവും സമ്പർക്കവിലക്കിൽ കഴിഞ്ഞവരിൽ നിന്നാണ്. 16 ശതമാനം പേർ മാത്രമാണ് സമ്പർക്കവിലക്കിന് പുറത്തുനിന്നുള്ളവർ. കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുെട എണ്ണം കൂടുന്നതിന് പിന ്നിലുള്ള കാരണം സാങ്കേതികമാണ്. ദിനേന നിരവധി കോവിഡ് പരിശോധനകൾ നടത്താൻ കഴിയുന്ന അത്യാധുനിക ലാബ് പ്രവർത്ത നസജ്ജമായിട്ടുണ്ട്. ഇതിനാൽ നിരവധിയാളുകളുടെ ഫലം പെട്ടെന്ന് തന്നെ അറിയാൻ കഴിയുന്നുണ്ട്. വിദേശകാര്യ സഹമന് ത്രിയും ദുരന്തനിവാരണ പരമാധികാര സമിതി വക്താവുമായ ലുൽവ റാഷിദ് അൽ ഖാതിർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
നടപടികൾ വിജയത്തിലേക്ക്
സമ്പർക്ക വിലക്ക് എന്ന ആശയവും അതിെൻറ രീതിയും വിജയകരമായി മുന്നോട്ട് പോകുന്നുവെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തെ 89 ശതമാനം കേസുകളും നിയന്ത്രണവിധേയമാണ്. ഇതിൽ മൂന്ന് ശതമാനം കേസുകളാണ് ഗുരുതരമായിട്ടുള്ളത്. എട്ട് ശതമാനം രോഗശമനം പ്രാപിച്ചുകഴിഞ്ഞു.
കോവിഡ്–19 മൂലം രണ്ട് മരണമാണ് രാജ്യത്ത് ഉണ്ടായത്. രണ്ട് കേസുകളും 55 വയസ്സിന് മുകളിലുള്ളവരാണ്. ഒരാൾ പ്രമേഹം, രക്ത സമ്മർദ്ദ രോഗങ്ങളാൽ പ്രയാസപ്പെട്ടിരുന്നയാളാണ്. മറ്റേയാൾവൃക്കകൾ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും ഇതുവരെയായി 12 പേരെ മോചിപ്പിച്ചിട്ടുണ്ട്. 37 രോഗികളാണ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
രണ്ട് കാരണങ്ങളാൽ രോഗം
രണ്ട് കാരണങ്ങളാലാണ് രാജ്യത്ത് കോവിഡ്–19 രോഗികൾ ഉണ്ടാകാൻ കാരണമായത്. അതിലൊന്ന് രാജ്യത്തേക്കുള്ള സ്വദേശികളുടെ തിരിച്ചുവരവിലുണ്ടായ വർധനവാണ്. രണ്ടാമത് കാരണം, സാങ്കേതികമാണ്. ഏറ്റവും മികച്ച സംവിധാനങ്ങൾ വഴി പരിശോധന നടത്തുന്നതിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ രോഗികളെ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
സ്വദേശികളിൽ രോഗം അധികമായി കണ്ടെത്തിയിട്ടുണ്ട്. അവരിലധികവും രോഗം കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് തിരിച്ചുവന്നവരായിരുന്നു. സ്വയം സമ്പർക്കവിലക്കിൽ കിടക്കുന്നതടക്കമുള്ള അധികൃതരുടെ കൃത്യമായ നിർദേശങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്ഥരാണ്.
ലോകാരോഗ്യ സംഘടനയും ചില രാജ്യങ്ങളിലെ ഉന്നത ഏജൻസികളും അംഗീകരിക്കപ്പെട്ട പരിശോധനാ സംവിധാനങ്ങളും മാനദണ്ഡങ്ങളുമാണ് ഖത്തർ പാലിച്ച് വരുന്നത്. അതാണ് കൂടുതൽ കൃത്യമായ വിവരം നൽകുന്നതിന് സഹായിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.