ഖ​ത്ത​റി​ൽ 10പേ​ർ​ക്ക്​ കൂ​ടി

ദോ​ഹ: ഖ​ത്ത​റി​ൽ 10പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​-19 സ്ഥി​രീ​ക​രി​ച്ചു. ക​രു​ത​ൽ വാ​സ​ത്തി​ലു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ്​ പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. സ്വി​റ്റ്​​സ​ർ​ല​ൻ​ഡി​ൽ​നി​ന്ന്​ തി​രി​ച്ചു​വ​ന്ന ഒ​രു സ്വ​ദേ​ശി പൗ​ര​നും ബു​ധ​നാ​ഴ്​​ച രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ൾ എ​ല്ലാം സാം​ക്ര​മി​ക രോ​ഗ​ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ലാ​ണ്. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്.


ഖ​ത്ത​റി​ൽ ഇ​തോ​ടെ ആ​കെ രോ​ഗി​ക​ൾ 452ആ​യി. ആ​കെ 8873 പേ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​യി.ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയുടെ ഉത്തരവ് പ്രകാരം ഖത്തറിലെ ഷോപ്പുകളും മാളുകളും ബാങ്ക് ശാഖകളും അടച്ചു. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. എല്ലാ അവശ്യസാധനങ്ങളുടെയും മതിയായ ശേഖരം രാജ്യത്തുണ്ടെന്ന് ഗവൺമ​െൻറ് കമ്മ്യൂണിക്കേഷൻ ഓഫിസ് അറിയിച്ചു. എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി നിർവഹിക്കണമെന്ന് നിർദേശമുണ്ട്. കഴിഞ്ഞ ദിവസം പുതുതായി മൂന്നുപേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ ഒരാൾ ഒരു വീട്ടിലെ ൈഡ്രവറാണ്. മറ്റ് രണ്ടുപേർ ക്വാറൈൻനിൽ ഉള്ളവരാണ്.

Tags:    
News Summary - covid-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.