കോവിഡ്: വിസ കാലാവധി കഴിഞ്ഞാലും ഖത്തറിലേക്ക് മടങ്ങിയെത്താം

ദോഹ: കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാലാവധി കഴിഞ്ഞ വിസ ഉള്ളവർക്കും ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള പ്രത ്യേക ഇളവ് തൊഴിൽ സാമൂഹ്യകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യ അടക്കമുള്ള 15 രാജ്യക്കാർക്ക് ഖത്തർ താൽക്കാലിക യാത്രാവിലക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.

ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് മടങ്ങാൻ കഴിയാത്ത, ഖത്തർ ഐ.ഡി കാലാവധി കഴിഞ്ഞവർക്ക് ഏറെ ആശ്വാസമാണ് പുതിയതീരുമാനം.

നിലവിൽ വിസാകാലാവധി കഴിയുന്ന സമയത്ത് ഖത്തറിൽ വേണമെന്നത് നിർബന്ധമാണ്. പുതിയ തീരുമാനപ്രകാരം ഖത്തറില്‍ പ്രവേശിക്കുന്നതിനുള്ള കാലാവധി ആറുമാസം കഴിഞ്ഞവര്‍ക്കും യാത്രാവിലക്ക് നീങ്ങുമ്പോൾ രാജ്യത്തേക്ക് പ്രവേശിക്കാം.

വെള്ളിയാഴ്ച എല്ലാ പള്ളികളിലും ജുമുഅ നടക്കും. തടസങ്ങളില്ല. സിനിമ ശാലകൾ, ജിംനേഷ്യങ്ങൾ, കല്യാണഹാളുകൾ, പാർക്കുകളിലെ കുട്ടികളുടെ കളിസ്ഥലങ്ങൾ എന്നിവ അടച്ചു. ആസ്പയറിലെ എല്ലാ പരിപാടികളും മാറ്റി.
ഖത്തർ നാഷണൽ ലൈബ്രറിയിൽ പൊതുജങ്ങൾക്ക് പ്രവേശനം നിർത്തി.

Tags:    
News Summary - covid -qatar covid updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.