ദോഹ: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നയിടങ്ങളിൽ അധി കൃതർ പരിശോധന കർശനമാക്കി. അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ ആരോഗ്യനിരീക്ഷണ വിഭാ ഗത്തിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 13 നിയമലംഘനങ്ങൾ കണ്ടെത്തി. ഭക്ഷ്യസുരക്ഷ നിയമം ലംഘിച്ചതിനാണ് നടപടി. സെയ്ലിയ സെൻട്രൽ മാർക്കറ്റിലെ പൊതുശുചീകരണ വകുപ്പുമായി സഹകരിച്ചായിരുന്നു നടപടി. പഴങ്ങൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ 20 ടൺ ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചിട്ടുമുണ്ട്. അനധികൃത തെരുവുകച്ചവടക്കാർക്കെതിരെയാണ് നടപടി. കോവിഡ് സാഹചര്യത്തിൽ തെരുവ് കച്ചവടം നേരത്തേതന്നെ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. വക്റ മുനിസിപ്പാലിറ്റിയും ശുചീകരണ ബോധവത്കരണ കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. ഇവിടെയും പലവിധത്തിലുള്ള നിയമലംഘനങ്ങൾ പിടിച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ ഭക്ഷ്യസാധനങ്ങൾ വിറ്റതിന് മൂന്നു കടകൾ ഏഴു ദിവസം അടച്ചിടാൻ ഉത്തരവിട്ടു.
കഴിഞ്ഞദിവസം പൊതുശുചിത്വ വകുപ്പ് അല്‍ദായേന്‍ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് വിവിധ പ്രദേശങ്ങളിലെ മാലിന്യപ്പെട്ടികള്‍ കഴുകി ശുചിയാക്കി കീടനാശിനി തളിച്ചു. 2000ത്തിലധികം കണ്ടെയ്നറുകളില്‍ കീടനാശിനി തളിച്ചു. കാമ്പയിനിലൂടെ മുനിസിപ്പാലിറ്റി പരിധിയിലെ എല്ലാ കണ്ടെയ്നറുകളും കഴുകി കീടനാശിനി തളിക്കും. അല്‍ശമാല്‍ അറവുശാല, റുവൈസ് തുറമുഖത്തെ മത്സ്യ മാര്‍ക്കറ്റ്, റുവൈസ് മാര്‍ക്കറ്റ്, പൗള്‍ട്രി ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. ഷോപ്പുകള്‍ നിയമങ്ങള്‍ പാലിക്കുകയും ആരോഗ്യനിലവാരം പുലര്‍ത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്ന്് ഉറപ്പാക്കുന്നുണ്ട്.
കോവിഡ് ബാധയുടെ സാഹചര്യത്തിൽ രാജ്യത്തെ ശൈത്യകാല കാര്‍ഷിക പച്ചക്കറി മാര്‍ക്കറ്റുകളില്‍ ഉൾപ്പെടെ കര്‍ശന ശുചിത്വ നിയന്ത്രണങ്ങളാണ് ഉള്ളത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറ നേതൃത്വത്തിലാണിത്. യാര്‍ഡുകളിലുള്ള ഉൽപന്നങ്ങളില് മന്ത്രാലയത്തിെൻറ കാര്‍ഷിക എന്‍ജിനീയര്‍മാരും വിദഗ്ധരും തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുന്നുണ്ട്. പച്ചക്കറികളുടെ സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിച്ച് അണുബാധയില്ലെന്നും ഉപഭോഗത്തിന് നല്ലതാണെന്നും ഉറപ്പുവരുത്തുന്നു. മാര്ക്കറ്റിെൻറയും ഉപഭോക്താക്കളുടെയും സുരക്ഷക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും നടപടികള്‍ പ്രശംസനീയമാണെന്നും ഉപഭോക്താ
ക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.