കോവിഡ്​: പ്രവാസികൾക്കുള്ള ധനസഹായ വിതരണം 15 മുതൽ

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള കേരളസർക്കാറിൻെറ ധനസഹായവിതരണം  ജൂൺ 15 മുതൽ. ജനുവരി ഒന്നിന് ശേഷം തൊഴിൽ വിസ, കാലാവധി കഴിയാത്ത പാസ് പോർട്ട് എന്നിവയുമായി നാട്ടിൽ  വരുകയും ലോക്ക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാത്തതുമായ പ്രവാസി മലയാളികൾക്കാണ്​ സർക്കാർ നോർക്ക  വഴി 5000 രൂപ നൽകുന്നത്​.

സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികൾക്ക് എൻ.ആർ.ഒ/ സ്വദേശത്തുള്ള   ജോയിൻറ്​ ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവർക്ക് ബന്ധുത്വം തെളയിക്കുന്നതിനുള്ള മതിയായ രേഖകൾ  സമർപ്പിച്ച  ഭാര്യ/ ഭർത്താവിൻെറ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയക്കുക. എൻ.ആർ.ഐ അക്കൗണ്ടിലേക്ക് പണം  അയക്കില്ല. ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചവർക്കായിരിക്കും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതെന്ന്  നോർക്ക സി.ഇ.ഒ അറിയിച്ചു.

Tags:    
News Summary - covid norka updates qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.