കോവിഡ്​: പുതിയ രോഗികൾ 181

ദോഹ: വ്യാഴാഴ്​ച ഖത്തറിൽ 181പേർക്കുകൂടി കോവിഡ്​ റിപ്പോർട്ട്​ ചെയ്​തു. 117 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്​. 64 പേർ വിദേശത്ത്​ നിന്ന്​ തിരിച്ചെത്തിയവരാണ്​. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടില്ല. രോഗ മുക്​തി നേടിയവരുടെ എണ്ണം നൂറിന്​ താഴെയായി കുറഞ്ഞു. 99 പേർക്കാണ്​ രോഗമുക്തിയുണ്ടായത്​. ഇതുവരെ ആകെ 224384 പേർക്കാണ്​ രോഗമുക്​തിയുണ്ടായത്​. നിലവിൽ 2070 പേർക്കാണ്​ ​രോഗബാധയുള്ളത്​. ഇന്നലെ 20695 പേർ പരിശോധനക്ക്​ വിധേയരായി. നിലവിൽ 64 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്​. തീവ്രപരിചരണവിഭാഗത്തിൽ 23 പേരുമുണ്ട്​​. വ്യാഴാഴ്​ച 43974 ഡോസ്​ വാക്​സിൻ കൂടി കുത്തിവെപ്പ്​ നടത്തി. നിലവിൽ 39.16 ലക്ഷം ഡോസ്​ വാക്​സിനാണ്​ കുത്തിവെച്ചത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.