Posted On
date_range Updated On
date_range കോവിഡ്: പുതിയ രോഗികൾ 146
ദോഹ: തിങ്കളാഴ്ച ഖത്തറിൽ 146 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 86 പേർക്ക് സമൂഹ വ്യാപനത്തിലൂടെയാണ് രോഗബാധ. 60 പേർ വിദേശങ്ങളിൽ നിന്നെത്തിയവരാണ്.
106 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിലുള്ള ആകെ രോഗികൾ 1505. തിങ്കളാഴ്ച 19330 പേരെയാണ് പരിശോധിച്ചത്. ആകെ 2227433 പേർക്കാണ് പരിശോധന നടത്തിയത്.
ആകെ 221400 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 89 പേരാണ് ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ ഏഴു പേർ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ്. തീവ്രപരിചരണവിഭാഗത്തിൽ 35 പേർ ചികിത്സയിലുണ്ട്.
തിങ്കളാഴ്ച 11460 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതോടെ ആകെ ഡോസ് വാകിസിൻെറ എണ്ണം 34.98 ലക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.