Posted On
date_range Updated On
date_range മടങ്ങിയെത്തിയ 50 പേർക്ക് കൂടി കോവിഡ്
ദോഹ: രാജ്യത്ത് ഇന്നലെ 239 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 50 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 223 പേർക്കുകൂടി രോഗമുക്തിയുണ്ടായി. നിലവിലുള്ള ആകെ രോഗികൾ 2739 ആണ്. ഇന്നലെ 10,630 പേർക്കാണ് പരിേശാധന നടത്തിയത്.
ആകെ 10,72,110 പേരെ പരിശോധിച്ചപ്പോൾ 1,36,888 പേർക്കാണ് ഇതുവരെ വൈറസ്ബാധ സ്ഥിരീകരിച്ചത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 1,33,914 പേർക്കാണ് രോഗമുക്തി. 235 ആണ് ആകെ മരണം. ഇന്നലെ മരണം റിപ്പോർട്ട് ചെയ്തില്ല. 288 പേരാണ് ആകെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 34 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. 35 പേർ തീവ്രപരിചരണവിഭാഗത്തിൽ ഉണ്ട്. ഇതിൽ ഒരാളെ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.