ജീവിതം തിരിച്ചുപിടിച്ച കരുത്തുമായി

ലോകം മുഴുവനുമെന്നപോലെ ഖത്തറിലും 2020 എന്ന വർഷം കോവിഡ്​ മഹാമാരിയെ ചുറ്റിപ്പറ്റിയായിരുന്നു. ഫെബ്രുവരി മധ്യത്തോടെ തുടങ്ങി ഭീകരരൂപം പ്രാപിച്ച കോവിഡിൽ നിന്ന്​ ജീവിതം തിരികെ പിടിച്ചാണ്​ ഖത്തർ 2021 പുതുവർഷത്തിലേക്ക്​ കടക്കുന്നത്​. ഒരുഭാഗത്ത്​ ഉപരോധവും മറുഭാഗത്ത്​ കോവിഡുമായിട്ടും ഖത്തർ എല്ലാം അതിജീവിക്കുകയാണ്​. ആ കരുത്തുമായി പുതുവൽസരത്തിലേക്ക്​. സ്വാഗതം 2021...

​പ്രവാസികളെ ചേർത്തുപിടിച്ച്​ രാജ്യം

എല്ലാ സാഹചര്യങ്ങളിലുമെന്നപോലെ കോവിഡിലും പ്രവാസികളെ ചേർത്തുപിടിക്കാൻ രാജ്യം മുന്നിലുണ്ടായിരുന്നു. സ്വദേശികൾക്കെന്ന പോലെ വിദേശികൾക്കും സൗജന്യമായി മികച്ച ചികിൽസയായിരുന്നു കിട്ടിയത്​. നിരവധി മലയാളികൾ ഖത്തറിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ക്രമീകരണങ്ങളിൽ ജോലി നഷ്​ടപ്പെടുമെന്ന് ആശങ്കയിലായ തൊഴിലാളികളടക്കമുള്ളവർക്കായി തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം വിവിധ ക്ഷേമപ്രവർത്തനങ്ങളാണ്​ സ്വീകരിച്ചത്​. ശമ്പളവും ആനൂകൂല്യങ്ങളും നി​​േഷധിക്കരുതെന്നും ക്വാറൻറീനിൽ കഴിയുന്നവർക്കും അടിസ്​ഥാനശമ്പളം നൽകണമെന്നും കർശനനിർദേശമുണ്ട്​.

ഉത്തേജക പാക്കേജ്, ദേശീയ ഗാരൻറീ േപ്രാഗ്രാം

75 ബില്യണ്‍ റിയാലിൻെറ വായ്പാ തിരിച്ചടവ് ആറുമാസത്തേക്ക് നീട്ടിയത് ഉള്‍പ്പെടെയുള്ള 75 ബില്യണ്‍ റിയാലിൻെറ ഉത്തേജക പാക്കേജ് രാജ്യത്തെ 450 ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നു.

കൊറോണ വ്യാപന ആഘാതത്തില്‍ നിന്ന് ഖത്തറിൻെറ സമ്പദ്​വ്യവസ്ഥയെ രക്ഷിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി നിര്‍ദേശിച്ച നിരവധി നടപടികളുടെ ഭാഗമാണ് ഉത്തേജക പാക്കേജ്. സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ മേഖലക്കായി ഖത്തർ ഡെവലപ്മെൻറ് ബാങ്കി​െൻറ ദേശീയ ഗാരൻറീ േപ്രാഗ്രാം തുടരുന്നു. പ്രതിസന്ധി മറികടക്കാൻ കമ്പനികൾക്ക്​ പലിശരഹിത വായ്പ നൽകാൻ പ്രാദേശിക ബാങ്കുകൾക്ക്​ ഇതിലൂടെ സാധിക്കും. ഇതിന്​ പ്രാദേശിക ബാങ്കുകൾക്ക് 100 ശതമാനം ഗാരൻറീ നൽകുന്നതാണ് ഖത്തർ ഡെവലപ്മെൻറ് ബാങ്കി​െൻറ പദ്ധതി.

മാനസികപ്രയാസമുണ്ടോ? വിളിക്കൂ 16000ൽ

കോവിഡ്–19 ഫലവുമായി ബന്ധപ്പെട്ട് മാനസിക സമ്മർദം, അമിത ഉത്ക​ണ്ഠ എന്നിവയാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഹമദ് മെഡിക്കൽ കോർപറേഷ​െൻറ മാനസികാരോഗ്യ പിന്തുണാ സേവനം. 16000 എന്ന ദേശീയ ഹെൽപ്​ലൈൻ വഴിയാണ് സേവനം ലഭ്യമാകുക.രാവിലെ 7 മുതൽ രാത്രി 10 വരെ എല്ലാ ദിവസവും ഈ നമ്പറിൽ മാനസികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യം.

​ആദ്യം നാട്ടിലെത്തി, കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹം

കോവിഡ്​ പ്രതിസന്ധി തുടങ്ങിയ ശേഷം ഖത്തറിൽ മരിച്ച കോയമ്പത്തൂർ സ്വദേശിയുടെ മൃതദേഹമാണ്​ ആദ്യമായി നാട്ടിലെത്തിക്കാൻ പറ്റിയത്​. ഇതിന്​ പിന്നിൽ അഹോരാത്രം പരിശ്രമിച്ചതാക​​ട്ടെ ഖത്തറിലെ മലയാളി സാമൂഹിക പ്രവവർത്തകരും.

മാർച്ച്​ 30നാണ്​​ കോയമ്പത്തൂർ മേട്ടൂർ സ്വദേശിയായ വിനോദ്​ അയ്യൻ ദുരൈ (29) ദോഹയിൽ മരിച്ചത്​. കോവിഡ് ​പ്രതിസന്ധിക്കിടെ ആദ്യമായി നാട്ടിലേക്ക്​ അയക്കാനായത്​ ഇദ്ദേഹത്തിൻെറ മൃതദേഹമായിരുന്നു. പിന്നീട്​ ചരക്കുവിമാനത്തിലും മറ്റുമായി നിരവധി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനായി.

കോവിഡിനെ ആപ്പിലാക്കി 'ഇഹ്​തിറാസ്​'

പൊതുജനങ്ങൾക്ക്​ തങ്ങൾ കോവിഡ്​ രോഗഭീഷണിയിൽ നിന്ന്​ മുക്​തരാണോ അതോ ഏതെങ്കിലും തരത്തിൽ സാധ്യതയുണ്ടോ എന്നറിയാനുള്ള പ്രത്യേക ആപ്പാണ്​ 'ഇഹ്​തിറാസ്​'. ആപ്പ്​ നിർബന്ധമാക്കിയതോടെ സമൂഹവ്യാപനം ഇല്ലാതായി.

'ഇഹ്​തിറാസ്'​ ആരോഗ്യമന്ത്രാലയത്തിന്​ വികസിപ്പിച്ച സംഘത്തിൽ കൊല്ലം സ്വദേശി ആല്‍ബി ജോയിയും ഉൾ​െപ്പട്ടത്​ മലയാളികൾക്കും അഭിമാനമായി. ഇഹ്​തിറാസ്​ എന്ന അറബി വാക്കിൻെറ അർഥം 'കരുതൽ' എന്നാണ്​.

ഫീസും വേണ്ട, പുതുക്കലും വേണ്ട; വിസിറ്റ്​ വിസക്കാർ ഖത്തറിൽ തങ്ങി

വിസിറ്റ്​ വിസ, ഓൺഅ​ൈറവൽ വിസ തുടങ്ങിയ ടൂറിസ്​റ്റ്​ വിസകളിൽ ഖത്തറിലെത്തുകയും വിസകാലാവധി കഴിയുകയും ചെയ്​തവർക്ക്​​ സർക്കാർ ഏറെ ഇളവുകളാണ്​ നൽകിയത്​.

വിമാനമില്ലാതെ ഖത്തറിൽ കുടുങ്ങിയവർക്ക്​ പ്രത്യേക ഫീസോ വിസ നീട്ടലോ ഇല്ലാതെ രാജ്യത്ത്​ തങ്ങാൻ അനുമതി നൽകിയത്​ ആയിരക്കണക്കിന്​ ഇന്ത്യക്കാർ അടക്കമുള്ളവർക്കാണ്​ ഗുണം ചെയ്​തത്​. വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ സാധാരണഗതിയിലാവുന്നതുവരെയായിരുന്നു ഇത്​.

സഹായം നൽകാൻ മൽസരിച്ച്​ പ്രവാസി സംഘടനകൾ

കോവിഡ്​ തീർത്ത പ്രതിസന്ധിയിൽ കുടുങ്ങിയവർക്​ക ഭക്ഷണവും ചികിൽസാസൗകര്യങ്ങളുമടക്കം ഒരുക്കാൻപ്രവാസി സംഘടനകൾ മൽസരിക്കുകയായിര​ുന്നു.

നോർക്ക റൂട്ട്​സ്​, ഇന്ത്യൻ എംബസി എന്നിവയും കൂടെ നിന്നു. ആദ്യഘട്ടത്തിൽ വന്ദേഭാരത്​ മിഷൻ വിമാനത്തിൽ അനർഹർ ഏറെ കയറിപ്പറ്റുകയും അർഹരായവർ അവഗണിക്കപ്പെടുകയും ചെയ്​തു. പ്രതിഷേധമുയരുകയും ചാർ​ട്ടേർഡ്​ വിമാനങ്ങളടക്കം പറക്കുകയും ചെയ്​തതതോടെ പിന്നീട്​ ഇതിന്​ പരിഹാരമായി.

കോവിഡ്​കാലത്തെ റമദാൻ, പെരുന്നാൾ

ഏ​പ്രിൽ 24 മുതലാണ്​ ഖത്തൽ റമദാൻ തുടങ്ങിയത്​. റമദാനെ കോവിഡ്​ 19 വിരുദ്ധപോരാട്ടത്തിനായി സമർപ്പിക്കണമെന്നാണ്​ അധികൃതർ ആഹ്വാനം ചെയ്​തത്​. പള്ളികളടക്കം അടഞ്ഞുകിടന്ന സാഹചര്യത്തിലായിരുന്നു റമദാൻ. കുടുംബ സന്ദർശനങ്ങളും സംഗമങ്ങളും ഒഴിവാക്കി വീടകങ്ങളിലിരുന്നായിരുന്നു റമദാനും പിന്നീട്​ വന്ന പെരുന്നാളും.

ഇൻഡസ്​ട്രിയൽ ഏരിയ തുറന്നു

കോവിഡ്–19 പടർന്ന് പിടിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചുപൂട്ടിയ ഏക പ്രദേശം ഇൻഡസ്​ട്രിയൽ ഏരിയയായിരുന്നു. എന്നാൽ അധികം വൈകാതെ ഏ​​പ്രിൽ 22ന്​ ഭാഗികമായും പിന്നീട്​ പൂർണമായും തുറന്നുകൊടുത്തു.

ദുഖഭാരത്താൽ കുടുംബം; പ്രവാസിക്ക്​​ നാട്ടിൽ അന്ത്യനിദ്ര

ദോഹയിൽ നിന്നുള്ള ​പ്രിയതമൻെറ അവസാന യാത്രയിൽ അവൾക്ക്​ കൂടെപോകാൻ കഴിഞ്ഞില്ല, പ്രിയമക്കൾക്കും. കുടുംബം കടലിനിക്കരെ ദുഖഭാരവും പേറിയിരിക്കു​േമ്പാൾ അങ്ങകലെ നാട്ടിലെ ഖബറിസ്​ഥാനിൽ അയാൾക്ക്​ അന്ത്യനിദ്ര. ദോഹയിൽ മരിച്ച മലപ്പുറം പടപ്പറമ്പ്​ നെച്ചിതടത്തിൽ ശിഹാബുദ്ദീൻെറ (38) മൃതദേഹമാണ് ഭാര്യയെയും മക്കളെയും ദോഹയിൽ തനിച്ചാക്കി ജൻമനാട്ടിലെത്തിച്ച്​ സംസ്​കരിക്കേണ്ടിവന്നത്​​​. നെച്ചിതടത്തിൽ കുഞ്ഞാലി (എക്സ് മിലിറ്ററി)യുടെ മകനായ​ ശിഹാബുദ്ദീൻ ഹൃദയാഘാതം മൂലമാണ്​ ദോഹയിൽ മരണപ്പെട്ടത്​. കോവിഡ്​ തീർത്ത കുരുക്കിൽ കുടുംബം ദോഹയിൽ തന്നെ കുടുങ്ങിപ്പോയതായിരുന്നു.

ഫലസ്​തീന്​ എന്നും പിന്തുണ

എന്നും ഫലസ്​തീന്​ പിന്തുണ നൽകുന്ന നിലപാടാണ്​ ഖത്തറിന്​. വിഷയത്തിൽ ദ്വിരാഷ്​ട്ര സിദ്ധാന്ത പരിഹാരമാണ്​ വേണ്ടതെന്നാണ്​ ഖത്തർ നിലപാട്​. 1967 ജൂൺ നാലിലെ അതിർത്തി കണക്കാക്കി കിഴക്കൻ ജറൂസലം ആസ്​ഥാനമാക്കിയുള്ള ഫലസ്തീ​ൻ രാഷ്​ട്രം സ്​ഥാപിക്കണമെന്ന്​ രാജ്യം നിരന്തരം ഐക്യരാഷ്​ട്രസഭയിൽ ആവശ്യപ്പെടുന്നു.

ജി.സി.സിയിൽനിന്ന്​ പുറത്തേക്ക്​, വാർത്ത നിഷേധിച്ച് ഖത്തർ

ഖത്തർ ജി.സി.സി (ഗൾഫ് സഹകരണ സമിതി)യിൽ നിന്നും പുറത്തേക്ക് പോകാൻ പദ്ധതിയിടുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്​ഥാനരഹിതവും വാസ്​തവ വിരുദ്ധവുമാണെന്ന് ഖത്തർ വ്യക്തമാക്കി.

ജി.സി.സിയിൽനിന്നും ഖത്തർ പുറത്തുപോകാൻ പദ്ധതിയിടുന്നുവെന്ന രീതിയിലുള്ള വാർത്ത അടിസ്​ഥാനരഹിതവും വ്യാജവുമാണെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ആണ്​ വ്യക്തമാക്കിയത്​.ഉപരോധം മൂന്നുവർഷം പൂർത്തിയാകുന്ന സന്ദർഭത്തിൽ ജി.സി.സിയെന്ന സ്​ഥാപനത്തി​െൻറ നിലനിൽപിനെ ചോദ്യം ചെയ്യുകയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്യുന്നവരുടെ കാര്യത്തിൽ ആശ്ചര്യപ്പെടുന്നതിൽ അർഥമില്ല.സഹകരണത്തി​െൻറയും സഹവർത്തിത്വത്തി​െൻറയും വേദിയായി പഴയ ജി.സി.സി തിരിച്ചെത്തുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറയുന്നു.

ഉപരോധം നാലാം വർഷത്തിൽ, തിരിഞ്ഞുനോക്കാതെ രാജ്യം

ഏത്​ ​പ്രതിസന്ധിയിലും തളരാതെ കൂടുതൽ ഊർജം സംഭരിച്ചുമുന്നേറുന്ന ഖത്തറിന്​ പക്ഷേ മറക്കാനാകില്ല, 2017 ജൂൺ അഞ്ച്​ എന്ന ദിവസം. അന്ന്​ പുലർച്ചയാണ്​ സൗദി അറേബ്യയും യു.എ.ഇയും ബഹ്​റൈനും ഇൗജിപ്​തും ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്​. അന്ന്​ തുടങ്ങിയ കരയും കടലും ആകാശവും അടച്ചുള്ള ഉപരോധം നാലാം വർഷത്തിലേക്ക്​ കടന്നിരിക്കുകയാണ്​. എല്ലാ മേഖലയിലും വളർച്ചയുടെയും മാറ്റങ്ങളുടെയും പുതുകാലത്തി​െൻറ പിറവിയിലേക്കാണ്​ ഉപരോധം ഖത്തറിനെ വഴിനടത്തിയത്​.തു​ട​ക്ക​ത്തി​ലു​ണ്ടാ​യ സ്​തംഭനാ​വ​സ്​​ഥ​യെ ഖത്തർ അ​ദ്​​ഭു​ത​ക​ര​മാ​യി മ​റി​ക​ട​ക്കു​ന്ന​താ​ണ്​ പി​ന്നെ ലോ​കം ക​ണ്ട​ത്. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെടു​ത്ത്​ അ​മീ​ർ ശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ൾ വി​ജ​യിച്ചു.

ഖത്തർ അഥവാ സമാധാനരാജ്യം

2020ലെ ആഗോള സമാധാന സൂചിക (ജിപി.ഐ)യിൽ മിഡിലീസ്​റ്റും ഉത്തരാഫ്രിക്കയും ഉൾപ്പെടുന്ന മേഖലയിൽ ഖത്തർ ഒന്നാമത്.ആസ്​ട്രേലിയ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ഇക്കണോമിക്സ്​ ഇൻസ്​റ്റിറ്റ്യൂട്ടി​െൻറ 2019ലെ ആഗോള സമാധാന സൂചികയിൽ ഖത്തറി​െൻറ സ്​ഥാനം 31 ആയിരുന്നു. 2020ലെ സമാധാന സൂചികയിൽ 163 രാജ്യങ്ങളാണ് പങ്കെടുത്തിരിക്കുന്നത്. മിനാ മേഖലയിൽ ഖത്തറിന് പിറകിൽ കുവൈത്ത് (ആഗോള തലത്തിൽ 39) രണ്ടാമതും യു.എ.ഇ (41)മൂന്നാമതുമെത്തി. ആഗോള തലത്തിൽ 68ാം സ്​ഥാനത്തുള്ള ഒമാനാണ് നാലാമത്. അതേസമയം, സാമൂഹിക സുരക്ഷ വിഭാഗത്തിൽ അറബ് ലോകത്ത് ഖത്തർ തന്നെയാണ് മുന്നിൽ.

എജുക്കേഷൻ സിറ്റി, അൽറയ്യാൻ സ്​റ്റേഡിയം മിഴി തുറന്നു

കോവിഡ്–19നെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ആരോഗ്യ വിദഗ്ധർക്ക് ആദരമർപ്പിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എജൂക്കേഷൻ സിറ്റി സ്​റ്റേഡിയം കായിക ലോകത്തിന് സമർപ്പിച്ചു. അൽറയ്യാൻ സ്​റ്റേഡിയം ദേശീയദിനത്തിലും ഉദ്​ഘാടനം ചെയ്​തു. അമീർ കപ്പ്​ ഫൈനൽ നടത്തിയാണ്​ റയ്യാൻ സ്​റ്റേഡിയം ഉദ്​ഘാടനം ചെയ്​തത്​.

പുതിയ ഇന്ത്യൻ അംബാസഡർ

പി. കുമരനുശേഷം ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. ദീപക്​ മിത്തൽ ചുമതലയേറ്റ വർഷം കൂടിയാണ്​ 2020. വിവിധ കോൺസുലാർ ക്യാമ്പുകൾ രാജ്യത്തി​െൻറ വിവിധയിടങ്ങളിലായി സംഘടിപ്പിക്കുന്ന പുതിയ അംബാസഡറുടെ നടപടികൾ പ്രതീക്ഷ നൽകുന്നതാണ്​.

നാല്​ മലയാളികൾക്ക്​ വധശിക്ഷ

ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യെമൻ സ്വദേശി സലാഹൽ കാസിമിനെ വധിച്ച കേസിൽ മലയാളികൾക്ക്​ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. കണ്ണൂർ സ്വദേശികളാണിവർ.

ഫിഫ ക്ലബ്​ ലോക ഫുട്​ബാൾ ഫെബ്രുവരിയിൽ

ഇത്തവണത്തെ ഫിഫ ക്ലബ്​ ഫുട്​ബാൾ ലോകകപ്പ്​ 2021 ഫെബ്രുവരി ഒന്നുമുതൽ 11 വരെ ദോഹയിൽ നടക്കും. ഫിഫയാണ്​ ഇക്കാര്യം അറിയിച്ചത്​. നേരത്തേ ഡിസംബറിൽ നടത്താനായിരുന്നു പദ്ധതി. എന്നാൽ, കോവിഡ്​ പശ്ചാത്തലത്തിലാണ്​ നീട്ടിവെച്ചത്​. ആറ്​ വൻകരകളിലെ ചാമ്പ്യൻ ക്ലബുകളാണ്​ ലോകപോരിൽ മാറ്റുരക്കുക.

ഇന്ത്യയിലെ ക്യു.വി.സികൾ തുറന്നു

ഇന്ത്യക്കാർക്ക്​ പുതിയ തൊഴിൽ വിസയിൽ ഖത്തറിലെത്താൻ വഴിയൊരുക്കി കൊച്ചിയിൽ അടക്കമുള്ള ഖത്തർ വിസ സെൻററുകളുടെ (ക്യു.വി.സി) പ്രവർത്തനം പുനരാരംഭിച്ചു. കോവിഡ്​ പശ്ചാത്തലത്തിൽ ഇതുവരെ പ്രവർത്തനം നിർത്തിവെച്ചതായിരുന്നു. ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ തൊഴിൽ വിസ നടപടികൾ പൂർണമായും അതത്​ രാജ്യങ്ങളിൽനിന്നുള്ള ക്യു.വി.സികൾ വഴിയാണ്​ ചെയ്യുന്നത്​.

വെള്ളക്കരം കൂട്ടൽ, പുതിയ നോട്ടുകൾ

രാജ്യത്ത്​ പുതിയ സീരീസ്​ കറൻസി നോട്ടുകൾ ഖത്തർ സെൻട്രൽ ബാങ്ക്​ പുറത്തിറക്കി. ഇതിന്​ പുറമെ 200 റിയാലി​െൻറ പുതിയ നോട്ടും പുറത്തിറക്കി. പുതിയ നോട്ടുകൾ ദേശീയ ദിനത്തോടനുബന്ധിച്ച്​ ഡിസംബർ 18നാണ്​ പ്രാബല്യത്തിൽവന്നത്​.ഖത്തറിൽ വിദേശികൾക്കും വാണിജ്യസ്​ഥാപനങ്ങൾക്കുമുള്ള വെള്ളക്കരം ജനുവരി മുതൽ കൂടും. വെള്ള ഉപഭോഗത്തി​െൻറ ബില്ലിൽ 20 ശതമാനം വർധനവാണ്​ ഉണ്ടാവുക. ജനുവരി മുതലാണ്​ ഇത്​ കണക്കാക്കുക.

2030 ഏഷ്യൻ ഗെയിംസ്​ ഖത്തറിൽ

2030ലെ ഏഷ്യൻ ഗെയിംസ്​ ഖത്തറിൽ നടക്കും. ലോകോത്തര സൗകര്യങ്ങൾ ഒര​ുക്കിയും ഒട്ടനവധി ലോകമേളകൾ വിജയകരമായി നടത്തിയും കഴിവുതെളിയിച്ച ഖത്തറിനുള്ള അംഗീകാരം കൂടിയാണ്​ 2030ലെ മേളക്കുള്ള ആതിഥേയത്വം എന്നത്​. മസ്​കത്തിൽ നടന്ന ഒളിമ്പിക്​ കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തി​െൻറ ഭാഗമായി നടന്ന വോ​െട്ടടുപ്പിലാണ്​ ദോഹക്ക്​ നറുക്കുവീണത്​​. വോ​െട്ടടുപ്പിൽ രണ്ടാമതായ സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദ്​ 2034ലെ ഗെയിംസി​െൻറ ആതിഥേയരുമാകും.

തൊഴിലാളികൾക്ക്​ മിനിമം വേതനം

ഖത്തറിലെ തൊഴിലാളികൾക്കും ഗാർഹിക ജീവനക്കാർക്കും മിനിമം വേതനം ഉറപ്പുവരുത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പുതിയ നിയമം പുറപ്പെടുവിച്ചു.

2017ലെ 17ാം നമ്പർ നിയമമായാണ് ഇനി മുതൽ മിനിമം വേതന നിയമം അറിയപ്പെടുക. തൊഴിലാളികളും ഗാർഹിക തൊഴിലാളികളും പുതിയ നിയമത്തിെൻറ പരിധിയിൽ ഉൾപ്പെടും. മുഴുവൻ തൊഴിലാളികൾക്കും പുതിയ നിയമപ്രകാരം 1000 റിയാൽ മിനിമം വേതനം നൽകണം. തൊഴിലാളികൾക്ക് ന്യായമായ താമസസൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ തൊഴിലാളിയുടെ താമസ ചെലവിനായി 500 റിയാലും ഭക്ഷണ അലവൻസിനായി 300 റിയാലും പുറമെ നൽകാനും നിയമം അനുശാസിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.