കോവിഡ്​: ഖത്തറിൽ മൂന്നാംദിവസവും പുതിയ രോഗികളേക്കാൾ കൂടുതൽ രോഗമുക്​തർ  

ദോഹ: ഖത്തറിൽ കോവിഡിൽനിന്ന്​ മോചനം നേടുന്നവരുടെ എണ്ണം വർധിക്കുന്നു. നേരത്തേ ഓരോദിവസവും ​പുതിയ രോഗികളുടെ എണ്ണം കൂടുതലും രോഗമുക്​തരുടെ എണ്ണം കുറവുമായിരുന്നു. എന്നാൽ, തുടർച്ചയായ മൂന്നാംദിവസവും പുതിയ രോഗികളുടെ എണ്ണം രോഗമുക്​തരുടെ എണ്ണത്തേക്കാൾ കുറഞ്ഞിട്ടുണ്ട്​. 

ശനിയാഴ്​ച 2355 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചപ്പോൾ 5235 പേരാണ്​ രോഗമുക്​തി നേടിയത്​​. ആകെ രോഗം ഭേദമായവർ ഇതോടെ 25839 ആയി. നിലവിൽ ആകെ രോഗികൾ 29,387 ആണ്​. 1575 പേരാണ്​ വിവിധ ആശുപത്രികളിലുള്ളത്​. ഇതിൽ 217 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണുള്ളത്​.  

കോവിഡ് ബാധിച്ച് മരിച്ചത്​ 36 പേരാണ്​. ആകെ 2,17,988 സാംപിളുകൾ പരിശോധിച്ചപ്പോൾ 55,262 പേരിലാണ്​ വൈറസ്​ബാധ കണ്ടെത്തിയത്​. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെ​െടയാണിത്​. 

Tags:    
News Summary - covid 19 qatar updates -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.