ദോഹ: ഖത്തറിൽ 59 പേർക്കുകൂടി പുതുതായി കോവിഡ് രോഗം സ്ഥിരീകരിച്ചു. പുതുതായി മൂന്നുപേർ രോഗമുക്തി നേടി. ആകെ രോഗികൾ 693ആയി. ആകെ 51 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 20058 പേരെയാണ് ആകെ പരിശോധിച്ചത്.
പുതുതായി രോഗം ബാധിച്ചത് അടുത്തകാലത്ത് പ്രത്യേകിച്ചും ബ്രിട്ടനിൽ നിന്ന് ഖത്തറിൽ മടങ്ങിയെത്തിയവരെയോ അവരുമായി ബന്ധമുള്ളവരെയോ ആണ്. മറ്റുള്ളവർ നേരത്തേ രോഗം പിടിപ്പെട്ടവരുമായി സമ്പർക്കം പുലർത്തിയവരുമാണ്. ഒരേ വീടുകളിൽ ഉള്ളവരോ ബന്ധുക്കളോ ആണ് ചിലർ. കോവിഡ്രോഗം പരിശോധിക്കാനുള്ള പുതിയ ലബോറട്ടറി സംവിധാനം ഖത്തറിൽ പ്രവർത്തനം തുടങ്ങി.
നേരത്തേ തന്നെ രോഗം കണ്ടുപിടിക്കാനുള്ള ഉന്നത സൗകര്യങ്ങൾ അടങ്ങിയതാണ് ലാബ്. ഒരു ദിവസം തന്നെ നിരവധിപേർക്ക് ലാബിലൂെട പരിശോധന നിർവഹിക്കാനും കഴിയും. നിലവിലുള്ള രോഗികളെല്ലാം സമ്പർക്കവിലക്കിൽ ചികിൽസയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.