Posted On
date_range Updated On
date_range കോവിഡ്: 151 പുതിയ രോഗികൾ
ദോഹ: ഖത്തറിൽ വ്യാഴാഴ്ച 151 പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു. 139 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 12 പേർ വിദേശങ്ങളിൽ നിന്നെത്തിയവരാണ്. 129 പേർ രോഗ മുക്തരായി. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഖത്തറിലെ ആകെ കോവിഡ് മരണം 611 ആണ്. 2086 പേർ നിലവിൽ രോഗബാധിതരായുണ്ട്. 24 മണിക്കൂറിനിടെ 21,439 പേർ പരിശോധനക്ക് വിധേയരായി. തീവ്രപരിചരണവിഭാഗത്തിൽ 11 പേരുമുണ്ട്. വ്യാഴാഴ്ച 7082 ഡോസ് വാക്സിൻ കൂടി കുത്തിവെപ്പ് നടത്തി. നിലവിൽ 49.96 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.