ദോ​ഹ: തു​ർ​ക്കി​യ പ്ര​സി​ഡ​ന്റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന് അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ അ​ഭി​ന​ന്ദ​നം. ​ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ട്വി​റ്റ​ർ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് അ​മീ​ർ ​സൗ​ഹൃ​ദ​രാ​ഷ്ട്ര​ത്ത​ല​വ​ന് അ​ഭി​ന​ന്ദ​ന സ​ന്ദേ​ശം അ​റി​യി​ച്ച​ത്. ‘‘വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​നം.

പ്ര​സി​ഡ​ന്റ് പ​ദ​വി​യി​ലെ അ​ടു​ത്ത ഊ​ഴ​ത്തി​ലും രാ​ജ്യ​ത്തെ അ​ഭി​വൃ​ദ്ധി​യി​ലേ​ക്കും ഉ​ന്ന​തി​യി​ലേ​ക്കും ന​യി​ക്കാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യ​ട്ടെ’’ -അ​മീ​ർ കു​റി​ച്ചു. അ​ധി​കാ​ര​ത്തി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി ഉ​ർ​ദു​ഗാ​നെ തു​ർ​ക്കി​യ പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. 

Tags:    
News Summary - Courtesy of the Amir of Urdughan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.