തണുപ്പുകാലമായി; അഭയാര്‍ഥികളെ സഹായിക്കാം

ദോഹ: തണുപ്പുകാലമെത്തുന്നതോടെ വിവിധ രാജ്യങ്ങളിലെ അഭയാർഥികളെ സഹായിക്കാനായി ഖത്തർ ചാരിറ്റി വിപുലപദ്ധതികൾ നട ത്തുന്നു. ഇതിന്​ ഖത്തർ ചാരിറ്റിക്ക്​ സുമനസ്സുകളുടെ പിന്തുണവേണം. വിവിധ ക്യാമ്പുകളിലും അഭയ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് തണുപ്പുകാലം എത്തുന്നതിന് മുമ്പ് അവശ്യവസ്തുക്കള്‍ എത്തിക്കാൻ വ്യക്​തികളുടെയും സ്​ഥാപനങ്ങളുടെയും സഹായം ആവശ്യമുണ്ടെന്ന്​ ഖത്തര്‍ ചാരിറ്റി ആവശ്യപ്പെട്ടു. സിറിയ, ഇറാഖ്, ഫലസ്തീന്‍ എന്നിവിടങ്ങളിലെ അഭയാര്‍ഥികള്‍, താപനില പൂജ്യത്തിനും താഴേക്ക് പോകുന്ന ദരിദ്ര രാജ്യങ്ങളില്‍ നിന്നുള്ളവരെല്ലാം തണുപ്പു കാലമെത്തുന്നതോടെ കടുത്ത ഭീതിയിലാണ്. നിരവധി പ്രശ്നങ്ങളാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.


അഭയ കേന്ദ്രത്തിന് കേട്പാട് സംഭവിക്കല്‍, ചൂട് ലഭിക്കാനുള്ള ഉപകരണങ്ങളുടെയും ഇന്ധനത്തി​​െൻറയും അഭാവം, ശൈത്യകാല വസ്ത്രങ്ങളുടെയും കമ്പിളിപ്പുതപ്പുകളുടെയും കുറവ്, ആവശ്യത്തിന് ഭക്ഷണസാധനങ്ങളില്ലായ്മ, ശൈത്യകാലത്ത് വരുന്ന വിവിധ രോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങളാണ്​ അഭയാര്‍ഥികള്‍ക്ക്​. കുട്ടികളും വയോധികരും കടുത്ത രോഗങ്ങള്‍ക്ക് അടിമപ്പെടുകയും മരണം വരെ സംഭവിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളുണ്ട്​. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതെയാക്കാന്‍ മുന്‍കൂട്ടി ഇവര്‍ക്കു സഹായം എത്തിക്കേണ്ടതുണ്ട്​. പാവപ്പെട്ടവരും നിരാലംബരുമായ ഇവര്‍ക്ക് കൈത്താങ്ങാവാന്‍ ഏവര്‍ക്കും കഴിയേണ്ടതുണ്ടെന്നും ഖത്തര്‍ ചാരിറ്റി അറിയിച്ചു.

Tags:    
News Summary - cool-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.