കോവിഷീൽഡും ആസ്​ട്രസെനകയും ഒന്നെന്ന് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തൂ

ദോഹ: തങ്ങൾ അംഗീകരിച്ച കോവിഡ്​ വാക്​സിൻ സ്വീകരിച്ച്​ എത്തുന്ന വിദേശികൾക്ക്​ വിവിധ ഗൾഫ്​ രാജ്യങ്ങൾ ക്വാറൻറീൻ ഇളവുകളടക്കം നൽകുന്നുണ്ടെങ്കിലും ഇന്ത്യക്കാർക്ക്​ ആനുകൂല്യം ലഭിക്കുന്നില്ല. നിലവിൽ മിക്ക വിദേശരാജ്യങ്ങളും എല്ലാ ഗൾഫ്​ രാജ്യങ്ങളും ആസ്​ട്രസെനക വാക്​സിൻ അംഗീകരിച്ചിട്ടുണ്ട്​. എന്നാൽ ഇന്ത്യയുടെ കോവിഷീൽഡ്​ ആ രൂപത്തിൽ അംഗീകരിച്ചിട്ടില്ല. വാസ്​തവത്തിൽ ആസ്​ട്രസെനക പോലെത്തന്നെ ഓകസ്​ഫഡ് യൂനിവേഴ്​സിറ്റിയുടെ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതാണ്​ കോവിഷീൽഡ്​. രണ്ടും ഒരുവാക്​സിൻ തന്നെയാണ്​. പേര്​ മാത്രം വ്യത്യസ്​തം. പക്ഷേ, നിലവിൽ ഇന്ത്യയിൽനിന്ന്​​ കോവിഷീൽഡ്​ എടുത്ത്​ വരുന്നവർക്ക്​ ഗൾഫിലെ ഇളവുകൾ ലഭ്യമാകുന്നില്ല. കോവിഷീൽഡും ആസ്​ട്രസെനകയും ഒന്നാണെന്ന്​ ഗൾഫിലെ അധികൃതരെ ബോധ്യപ്പെടുത്തിയാൽ ഈ പ്രശ്​നം തീരും.

നിലവിൽ ഖത്തർ, കുവൈത്ത്​, സൗദി, അബൂദബി എന്നിവ വാക്​സിൻ എടുത്തവർക്ക്​ ക്വാറൻറീനിൽ ഇളവ്​ നൽകുന്നുണ്ട്​. ഫൈസർ, ആസ്​ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ്​​ ജോൺസൺ വാക്​സിനുകൾക്കാണ്​ സൗദി അംഗീകാരം നൽകിയിരിക്കുന്നത്​. കുവൈത്ത്​ ഇവക്കുപുറമേ മൊഡേണ വാക്​സിനും അംഗീകരിച്ചിട്ടുണ്ട്​. ഖത്തറാക​ട്ടെ ഇവക്കുപുറമേ കോവിഷീല്‍ഡിനും അംഗീകാരം നൽകിയിട്ടുണ്ട്​. ഖത്തർ മാത്രമാണ്​ കോവിഷീൽഡ്​ എന്ന്​ പ്രത്യേകമായി പറഞ്ഞിരിക്കുന്നത്​. എന്നാൽ മറ്റ്​ രാജ്യങ്ങൾ കോവിഷീൽഡ്​ എന്ന്​ പ്രത്യേകം പറയാതിരിക്കുകയും ആസ്​ട്രസെനക എന്ന്​ പറയുകയും ചെയ്യുന്നുണ്ട്​. ഇത്​ രണ്ടും ഒന്നാണെന്ന്​ ഇന്ത്യൻ അധികൃതർ വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തിയാൽ ആയിരക്കണക്കിന്​ ഇന്ത്യൻ പ്രവാസികൾക്ക്​ അത്​ ഉപകാരമാകും. വാക്​സിനേഷൻ സാക്ഷ്യപത്രത്തിൽ അത്​ രേഖപ്പെടുത്തുകയും വേണം.

അതേസമയം, ഇന്ത്യയിൽ ഉപയോഗിക്കുന്ന എല്ലാതരം വാക്​സിനും അംഗീകാരം ലഭിക്കുന്നതിന്​ കുവൈത്ത്​ അധികൃതരുമായി ബന്ധ​െപ്പടുന്നുണ്ടെന്ന്​ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയിൽ നിർമിച്ച കോവിഷീൽഡ്​ വാക്​സി​െൻറ രണ്ടുലക്ഷം ഡോസ്​ കുവൈത്തിൽ നേ​രത്തേ ഇറക്കുമതി ചെയ്​തിരുന്നു. രണ്ട്​ വാക്​സിനും ഒന്നാണെന്ന്​ സൗദി അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന്​ സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ്​ സഈദും പറയുന്നു. വാക്​സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ കൂടി ഉൾപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്​.

നാട്ടിലുള്ള പ്രവാസികൾക്ക്​ രണ്ടു ഡോസും തമ്മിലുള്ള കാലദൈർഘ്യം കുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്​തമാണ്​. നിലവിൽ കേരളത്തിൽ കോവിഷീൽഡ്​ വാക്​സി​െൻറ ആദ്യഡോസ്​ സ്വീകരിച്ചു​കഴിഞ്ഞ്​ 84 ദിവസം കഴിഞ്ഞാലാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​. ഇത്​ പ്രവാസികൾക്ക്​ ഏറെ പ്രയാസങ്ങളാണ്​ ഉണ്ടാക്കുന്നത്​. വാക്​സിൻ ലഭ്യത അടക്കം പരിഗണിച്ചാണ്​ ഇത്രയധികം കാലയളവ്​​. നേരത്തേ ഇത്​ 28 ദിവസമായിരുന്നു. പിന്നീട്​ ആദ്യ ഡോസ്​ കഴിഞ്ഞ്​ 42 ദിവസം കഴിഞ്ഞും 56 ദിവസത്തിനുള്ളിലും സെക്കൻഡ്​ ഡോസ്​ എടുത്താൽ മതിയെന്നായി. എന്നാൽ ഇപ്പോൾ 84 ദിവസമാക്കി. മിക്ക പ്രവാസികളും ചെറിയ അവധിക്കാണ്​ നാട്ടിൽ എത്തുന്നത്​. കോവിഡ്​ കാരണം ദീർഘകാലമായി നാട്ടിൽ കുടുങ്ങുകയും ആദ്യഡോസ്​ എടുക്കുകയും ചെയ്​തവർക്കാണ്​ 84 ദിവസം എന്ന കാലയളവ്​ കൂടുതൽ പ്രയാസം സൃഷ്​ടിക്കുക.

ഗൾഫിലുള്ളവർ ആസ്ട്രസെനകയോ ഫൈസറോ സ്വീകരിക്കുന്നതാണ്​ നല്ലത്​

ഗൾഫിൽനിന്നാണ് വാക്​സിൻ സ്വീകരിക്കുന്നതെങ്കിൽ ആസ്ട്രസെനക, ഫൈസർ എന്നീ വാക്​സിനുകൾ സ്വീകരിക്കുന്നതാണ്​ നല്ലതെന്ന്​ ഈ രംഗത്തുള്ളവർ പറയുന്നു. ഈ രണ്ട് വാക്​സിനുകളും പൊതുവായി എല്ലാ ഗൾഫ് നാടുകളും അംഗീകരിച്ചതിനാലാണ്​ ഈ നിർദേശ​ം മുന്നോട്ടുവെക്കുന്നതെന്ന്​ ഖത്തറിലെ പ്രവാസി സാമൂഹികപ്രവർത്തകനും ലോകകേരള സഭ അംഗവുമായ അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു. മറ്റു വാക്​സിനുകൾ ചില രാജ്യങ്ങൾ അംഗീകരിക്കു​േമ്പാൾ മറ്റു​ ചില രാജ്യങ്ങൾ അംഗീകരിക്കുന്നില്ല. സിനോഫാം, സ്​പുട്​നിക്​ വാക്​സിനുകൾ യു.എ.ഇയും ബഹ്റൈനും അംഗീകരിക്കുമ്പോൾ മറ്റു ജി.സി.സി രാജ്യങ്ങളിൽ അംഗീകൃതമല്ല.

ഇതിനാൽ ഹജജ്, ഉംറ പോലുള്ള തീർഥാടനം ഉദ്ദേശിക്കുന്നവർ ആസ്ട്രസെനകയോ ഫൈസറോ സ്വീകരിക്കുന്നതാണ്​ ഉചിതം. ബിസിനസ്, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യാർഥം വിവിധ രാജ്യങ്ങൾ സന്ദർശിക്കേണ്ടവർ, ജോലി മാറി മറ്റു രാജ്യങ്ങളിൽ പുതിയ തൊഴിൽ തേടേണ്ടിവരുന്നവർ എന്നിവരും ഇവ എടുക്കാൻ ശ്രമിക്കണം. ഇതിലൂടെ വിദേശരാജ്യങ്ങളിലെ നടപടികൾ കൂടുതൽ എളുപ്പമാകുമെന്നും അബ്​ദുൽ റഊഫ്​ കൊണ്ടോട്ടി പറയുന്നു. വാക്​സിൻ എടുത്തുവരുന്ന പ്രവാസികൾക്ക്​ വിവിധ വിദേശരാജ്യങ്ങൾ ഇളവുകൾ നൽകുന്നുണ്ട്​.   

വാക്​സിൻ മുൻഗണന കേരളത്തിൽ പ്രവാസികൾ രജിസ്​റ്റർ ചെയ്യണം

കേരളത്തിൽ കോവിഡ്​ വാക്​സിൻ സ്വീകരിക്കാൻ പ്രവാസികൾക്ക്​ കഴിഞ്ഞ ദിവസം സംസ്​ഥാന സർക്കാർ മുൻഗണന നൽകി ഉത്തരവിറക്കിയിരുന്നു. സംസ്​ഥാനത്ത്​ 18 മുതൽ 45 വയസ്സുവരെയുള്ള കുത്തിവെപ്പ്​ മുൻഗണനാപട്ടികയിലാണ്​ പ്രവാസികളെയും ഉൾ​െപ്പടുത്തിയിരിക്കുന്നത്​. ഇതിനായി പ്രവാസികൾ www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്​റ്റർ ചെയ്യണം. തുടർന്ന്​ പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിലും രജിസ്​റ്റർ ചെയ്യണം. നിലവിൽ കേരളത്തിൽ കോവിഷീൽഡ്​ വാക്​സി​െൻറ ആദ്യഡോസ്​ സ്വീകരിച്ചുകഴിഞ്ഞ്​ 84 ദിവസം കഴിഞ്ഞാലാണ്​ രണ്ടാം ഡോസ്​ നൽകുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.