ദോഹ: മുശൈരിബ് ഡൗൺ ടൗണിലെ ഫേസ് നാലിെൻറ നിർമ്മാണ കരാർ തയ്സീർ കോൺട്രാക്ടിംഗ് കമ്പനിയും കൺസോളിഡേറ്റഡ് കോൺട്രാക്ടിംഗ് കമ്പനിയുമുൾപ്പെടുന്ന സംയുക്ത സംരംഭത്തിന്. രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് ഡെവലപ്പറും മുശൈരിബ് ഡൗൺടൗൺ ദോഹയുടെ ഡവലപ്പറുമായ മുശൈരിബ് േപ്രാപട്ടീസാണ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ഡൗൺ ടൗൺ നിർമ്മാണ പ്രവർത്തിയുടെ അവസാന ഘട്ടവും നാലാം ഘട്ടവുമായ പദ്ധതിയിൽ 132000 ചതുരശ്രമീറ്ററാണ് നിലകളുടെ ആകെ വിസ്തൃതി. വലിയ പബ്ലിക് പ്ലാസയും വിവിധാവശ്യങ്ങൾക്കുള്ള 11 കെട്ടിടങ്ങളുമടങ്ങുന്നതാണ് പദ്ധതിയിലെ ഏറ്റവും വലിയ കെട്ടിട സമുച്ചയത്തിൽ നിർമ്മിക്കാനിരിക്കുന്നത്. കൊമേഴ്സ്യൽ ഓഫീസുകൾ, റെസിഡൻഷ്യൽ , റീട്ടെയിൽ ഭാഗങ്ങൾ, ആറ് കാർപാർക്കിംഗ് ബേസ്മെൻറുകൾ, മെഡിക്കൽ ഓഫീസുകൾ, പഞ്ച നക്ഷത്ര ഹോട്ടലുകൾ എന്നിവയും ഇതിൽ പെടും. ദോഹ മെേട്രാ പദ്ധതിയിലെ ഏറ്റവും വലിയ സ്റ്റേഷനായ മുശൈരിബ് സ്റ്റേഷനിലേക്ക് ഇതിൽ നിന്നും മിനുട്ടുകളുടെ ദൂരം മാത്രമേയുള്ളൂ. റെഡ്, ഗ്രീൻ, ഗോൾഡ് ലൈനുകൾ തമ്മിൽ കൂടിയോജിക്കുന്ന സ്റ്റേഷൻ കൂടിയാണ് മുശൈരിബ് സ്റ്റേഷൻ. മുശൈരിബ് ഡൗൺടൗൺ പദ്ധതിയുടെ അവസാന നിർമ്മാണ കരാർ കൂടിയാണ് കഴിഞ്ഞ ദിവസം നൽകിയത്. തയ്സീറുമായും കൺസോളിഡേറ്റഡുമായും ചേർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുശൈരിബ് േപ്രാപട്ടീസ് ഡിസൈൻ, ഡെലിവറി ചീഫ് ഓഫീസർ അലി അൽ കുവാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.