കെ.എം.സി.സി ഖത്തർ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച 'സെലിബ്രേറ്റിംഗ് കുറ്റ്യാടി' കൾച്ചറൽ നൈറ്റിൽ പാറക്കൽ അബ്ദുല്ല എം.എൽ.എ സംസാരിക്കുന്നു

‘പ്രവാസികളുടെ പ്രശ്നങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽപെടുത്തും’ -പാറക്കൽ അബ്ദുല്ല എം.എൽ.എ

ദോഹ: പ്രവാസി സമൂഹം കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരങ്ങൾ കാണുമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ അറിയിച്ചു. വർഷങ്ങളോളം ഖത്തറിൽ പ്രവാസിയായി ജീവിച്ച വ്യക്തിയെന്ന നിലക്ക് ഇവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റി അദ്ധ്യക്ഷൻ എന്ന നിലക്ക് അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഊർജിതമായ ശ്രമങ്ങൾ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ഖത്തർ കുറ്റ്യാടി മണ്ഡലം സംഘടിപ്പിച്ച 'സെലിബ്രേറ്റിംഗ് കുറ്റ്യാടി' കൾച്ചറൽ നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഫാരി ഹൈപ്പർമാർക്കറ്റും റിയാദ മെഡിക്കൽ സെന്ററും മുഖ്യ പ്രായോജകരായി സംഘടിപ്പിച്ച പരിപാടി അൽ വക്രയിലെ പോഡാർ പേൾ സ്ക്കൂളിൽ നടന്നു. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഖത്തർ കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് എൻ.പി അബ്ദുൽ ഗഫൂർ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി സലിം താലകത്ത്, വൈസ് പ്രസിഡന്റ് റഹീം പാക്കഞ്ഞി, ഉപദേശക സമിതി വൈസ് ചെയർമാൻ എസ്എഎം ബഷീർ, സ്വാഗത സംഘം ചെയർമാൻ അജ്മൽ നബീൽ, ഇൻകാസ് പ്രസിഡന്റ് സിദ്ദീഖ്‌ പുറായിൽ, ജില്ലാ പ്രസിഡന്റ് ടി.ടി കുഞ്ഞമ്മദ് എന്നിവർ ആശംസ നേർന്നു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് തയ്യിൽ ആസ്യ ടീച്ചർക്കുള്ള സ്നേഹപഹാരം ഇല്യാസ് മാസ്റ്റർ കൈമാറി. ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിനിരന്ന സംഗീതവിരുന്ന് പരിപാടിക്ക് മിഴിവേകി. റിയാസ് കരിയാട്, ഹംദാൻ, ഫർസാന അബ്ദുൽ നാസർ, ഹിബ, നൈനിക, തബലിസ്റ്റ് അഷ്‌കർ എന്നിവർ ഗാനവിരുന്നിന് നേതൃത്വം നൽകി.

മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽ സമദ് കടമേരി സ്വാഗതവും, സെക്രട്ടറി ഉബൈദുല്ല കുയ്യന നന്ദിയും പറഞ്ഞു. ഭാരവാഹികളായ മർസൂക് ശരീഫ് ദാർ, അൽതാഫ് മണിയൂർ, ശരീഫ് നിട്ടൂർ, മുസ്ഥഫ മുത്തു, മിറാഷ് കുന്നുമ്മൽ, നൗഷാദ് തന്നാനി എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - ‘I will bring the problems of expatriates to the attention of the government’ - Parakkal Abdullah MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.