ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ സംസാരിക്കുന്നു.
ദോഹ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. വാര്‍ഡ് പ്രസിഡന്റ് മുതല്‍ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ള വിവിധ സ്ഥാനങ്ങള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള പൊതു പ്രവര്‍ത്തകര്‍ക്ക് എന്നും മാതൃകാ വ്യക്തിയായിരുന്നുവെന്ന് അനുശോചന യോഗം അഭിപ്രായപ്പെട്ടു.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ അധ്യക്ഷതവഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠന്, ജനറല്‍ സെക്രട്ടറി അബ്രഹാം കെ.ജോസഫ്, പ്രദീപ് പിള്ളൈ, യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജി, വനിതാ വിങ് പ്രതിനിധി ജെസ്സി മാത്യു എന്നിവര്‍ സംസാരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അശ്റഫ് നന്നം മുക്ക് സ്വാഗതവും ബഷീര്‍ തുവാരിക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.