കോ​വി​ഡ്​: ര​ണ്ടു മ​ര​ണം കൂ​ടി; ആ​കെ മ​ര​ണം 303

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ​കൂ​ടി ​ഞാ​യ​റാ​ഴ്​​ച മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 303 ആ​യി. ഞാ​യ​റാ​ഴ്​​ 876 പേ​ർ​ക്കു​കൂ​ടി പു​തു​താ​യി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. 481 പേ​ർ കോ​വി​ഡി​ൽ​നി​ന്ന്​ മു​ക്​​തി നേ​ടി. സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​ർ 707 ആ​ണ്. പു​തി​യ രോ​ഗി​ക​ളി​ൽ 169 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന്​ തി​രി​ച്ചെ​ത്തി​യ​വ​രു​മാ​ണ്. നി​ല​വി​ലു​ള്ള ആ​കെ രോ​ഗി​ക​ൾ 17,169 ആ​ണ്. ഇ​ന്ന​ലെ 13,798 പേ​രെ​യാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. ആ​കെ 17,60,812 പേ​ർ​ക്ക്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 1,83,424 പേ​ർ​ക്കാ​ണ്​ ഇ​തു​വ​രെ വൈ​റ​സ്​​ബാ​ധ​യു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രും രോ​ഗം ഭേ​ദ​മാ​യ​വ​രും ഉ​ൾ​പ്പെ​ടെ​യാ​ണി​ത്. ആ​കെ 1,65,952 പേ​രാ​ണ്​ രോ​ഗ​മു​ക്തി നേ​ടി​യ​ത്. നി​ല​വി​ൽ 1696 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 175 പേ​രെ ഇ​ന്ന​ലെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള 402 പേ​രി​ൽ 33 പേ​രെ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ പ്ര​വേ​ശി​പ്പി​ച്ച​താ​ണ്.

പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ്​ കൂ​ടു​ത​ൽ. രാ​ജ്യ​ത്ത്​ പു​റ​ത്തി​റ​ങ്ങു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​ണ്. മൊ​ൈ​ബ​ലി​ൽ ഇ​ഹ്​​തി​റാ​സ്​ ആ​പ് ഇ​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നു​ണ്ട്. ഒ​രേ കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള​വ​രൊ​ഴി​കെ കാ​റു​ക​ളി​ൽ നാ​ല് പേ​രി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെ​യ്യു​ന്ന​ത്​ രാ​ജ്യ​ത്ത്​ നി​രോ​ധി​ച്ച​താ​ണ്. പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര​ചെ​യ്​​താ​ൽ ചു​രു​ങ്ങി​യ പി​ഴ 1000 റി​യാ​ൽ ആ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ളി​ലും പൊ​ലീ​സ്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. മാ​ളു​ക​ളി​ലും ക​ട​ക​ളി​ലും പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.