ദോഹ: ഖത്തർ എയർവേസും ഒമാൻ എയറും വിപുലീകരിച്ച കോഡ് ഷെയർ കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം കണക്ടിവിറ്റി വർധിപ്പിക്കുകയും രണ്ട് എയർലൈനുകളുടെയും യാത്രക്കാർക്ക് കൂടുതൽ യാത്ര ഒപ്ഷനുകൾ ലഭിക്കുകയും ചെയ്യും.
2000ത്തിൽ ആരംഭിച്ച ഖത്തർ എയർവേസ്, ഒമാൻ എയർ എന്നിവ തമ്മിലുള്ള തന്ത്രപരമായ സഹകരണം വർധിപ്പിക്കുന്നതിെൻറ ഭാഗമായുള്ള ആദ്യ ചുവടുവെപ്പായാണ് കോഡ് ഷെയർ വിപുലീകരണം.
കോഡ് ഷെയർ വിപുലീകരിച്ചതിലൂടെയുള്ള അധിക ഡെസ്റ്റിനേഷനുകളുടെ വിൽപന 2021ൽ ആരംഭിക്കും.
ഗൾഫ് മേഖലയിലെ മുൻനിര വിമാന കമ്പനികളിലൊന്നായ ഒമാൻ എയറുമായുള്ള കോഡ് ഷെയർ കരാർ വിപുലീകരണം ഏറെ സന്തോഷം നൽകുന്നുവെന്നും തങ്ങളുടെ യാത്രക്കാർക്ക് ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലക്ഷ്യസ്ഥാനങ്ങളിലേക്ക് തടസ്സമില്ലാതെ കണക്ടിവിറ്റി നൽകാൻ കരാറിലൂടെ സാധിക്കുമെന്നും ഖത്തർ എയർവേസ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേസുമായുള്ള കോഡ് ഷെയർ വിപുലീകരണ കരാർ ഒപ്പുവെക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഒമാൻ എയർ സി.ഇ.ഒ അബ്ദുൽ അസീസ് അൽ റൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.