സോഷ്യല്‍ ഫോറം സ്പോര്‍ട്സ് മീറ്റിെൻറ ഭാഗമായി സംഘടിപ്പിച്ച മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്ന ടീമുകൾ
ദോഹ: ഖത്തർ ദേശീയ കായിക ദിനം, ആസാദി കാ അമൃത് മഹോത്സവ് എന്നീ ഔദ്യോഗിക സംരംഭങ്ങളോട് ചേര്‍ന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിച്ച മുഹമ്മദ് സബീഹ് ബുഖാരി മെമ്മോറിയൽ കപ്പ് ടൂർണമെന്റിന് ഉജ്ജ്വല പരിസമാപ്‌തി. രണ്ടാഴ്ചകളിലായി നടന്ന ടൂർണമെന്‍റ് അബൂഹമൂറിലെ അൽജസീറ അക്കാദമി ഗ്രൗണ്ടില്‍ സമാപിച്ചു.
ഫുട്‍ബാൾ, വോളിബാൾ, കബഡി, വടംവലി എന്നീ ഇനങ്ങളിൽ ഖത്തറിലെ പ്രഗല്ഭരായ 50 ടീമുകൾ മത്സരിച്ചു. ഫുട്‌ബോളിൽ സോഷ്യൽ ഫോറം കേരളത്തെ തോൽപിച്ച് സോഷ്യൽ ഫോറം കർണാടക കിരീടം സ്വന്തമാക്കി. വോളിബാൾ ടൂർണമെന്റിൽ ടീം ഇവാഖിനെ പരാജയപ്പെടുത്തി വോളിഖ് ദോഹയും, കബഡിയിൽ ഹസനസ്‌കോ എടീമും ജേതാക്കളായി. 16 ടീമുകൾ കളത്തിലിറങ്ങിയ വാശിയേറിയ വടംവലി മത്സരങ്ങളുടെ അവസാന പോരാട്ടത്തിൽ ടീം തിരൂരിനെ പിന്തള്ളി സാക് ഖത്തർ ട്രോഫിയിൽ മുത്തമിട്ടു. മാർച്ച് പാസ്റ്റിൽ വക്ര റിബൽസ് ഒന്നാം സ്ഥാനം നേടി. സമാപന പരിപാടിയിൽ വിജയികൾക്കുള്ള ട്രോഫി വിതരണം അതിഥികൾ നിർവഹിച്ചു.
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി (ഹെഡ് ഓഫ് ചാൻസറി) സുമൻ സൊങ്കർ മുഖ്യാതിഥിയായിരുന്നു. സോഫിയ ബുഖാരി, സൈമ സബീഹ് ബുഖാരി, ഡോ. സയ്യിദ് ജഫ്രി (പ്രസിഡന്‍റ്, എ.എം.യു അലുംനി ഖത്തർ), അഫ്രോസ് അഹ്‌മദ് ദവാർ (ചെയർമാൻ, ഐ.എ.ബി.ജെ), സജ്ജാദ് ആലം (പ്രസിഡന്‍റ്, ഐ.എ.ബി.ജെ), ഫയാസ് അഹ്‌മദ് (പ്രസിഡന്‍റ്, കെ.എം.സി.എ), ഡോ. സി.കെ. അബ്ദുല്ല (പ്രസിഡന്‍റ്, ഖത്തർ ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം), മഷ്ഹൂദ് തിരുത്തിയാട് (ജനറൽ കൺവീനർ, പി.സി.സി ഖത്തർ), അബ്ദുല്ല മൊയ്നു (ഹിദായ ഫൗണ്ടേഷൻ), അയ്യൂബ് ഉള്ളാൾ (പ്രസിഡന്‍റ്, സോഷ്യൽ ഫോറം), സക്കീന റസാഖ് (വൈസ് പ്രസിഡന്റ്, വിമൻസ് ഫ്രട്ടേണിറ്റി), മുംതാസ് ഹുസൈൻ (ബെഞ്ച്മാർക്ക് ട്രേഡിങ് എംഡി), ഷാനിബ് (ഓപറേഷൻ മാനേജർ, സിറ്റി എക്സ്ചേഞ്ച്), ഷമീർ (ജനറൽ മാനേജർ, അഗ്‌ബിസ്), നിശാസ് (ബെക്കോൺ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. സഈദ് കൊമ്മാച്ചി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.