പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന സ​ദ​സ്സി​ല്‍ ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​റ​ക്ക​ല്‍ സം​സാ​രി​ക്കു​ന്നു

ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്താ​ൻ പൗ​ര​ന്മാ​ര്‍ ഒ​ന്നി​ക്ക​ണം - പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍

ദോ​ഹ: രാ​ജ്യ​ത്തി​ന്റെ മ​ഹ​ത്താ​യ ഭ​ര​ണ​ഘ​ട​ന മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ പൗ​ര​ന്മാ​ർ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും പൗ​ര​ന്മാ​രു​ടെ കൈ​യി​ലാ​ണ്‌ റി​പ്പ​ബ്ലി​ക്കി​ന്റെ ഭാ​വി​യെ​ന്നും പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​ന സ​ദ​സ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ​യും രാ​ഷ്ട്ര​സ​ങ്ക​ൽ​പ​ത്തി​ന്റെ​യും ആ​ധാ​ര ശി​ല​ക​ളാ​യ മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം, സോ​ഷ്യ​ലി​സം, പ​ര​മാ​ധി​കാ​രം എ​ന്നി​വ​യാ​ണ് ന​മ്മു​ടെ പ്ര​ധാ​ന മൂ​ല്യ​ങ്ങ​ൾ. ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ അ​ട്ടി​മ​റി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ന്‍ അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ച് ബ​ഹു​സ്വ​ര​ത ശ​ക്തി​പ്പെ​ടു​ത്ത​ണം.

അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ഹ​നി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ ച​ർ​ച്ച കൂ​ടാ​തെ പാ​സാ​ക്ക​പ്പെ​ടു​ന്ന​തി​ലും പൗ​രാ​വ​കാ​ശ​ങ്ങ​ൾ ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ലം​ഘി​ക്ക​പ്പെ​ടു​ന്ന​ത് ത​ട​യാ​നും ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും സം​സാ​രി​ച്ച​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് അ​റ​ക്ക​ൽ, ഇ​ന്ത്യ​ന്‍ ഓ​ഥേ​ഴ്സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ന്റ് ഷം​ന ആ​സ്മി, പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സാ​ദി​ഖ് ചെ​ന്നാ​ട​ൻ, ആ​രി​ഫ് വ​ട​ക​ര, ഷ​ജീ​ര്‍ മു​ല്ല​ക്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ൽ പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് അ​നീ​സ് മാ​ള മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി നി​ഹാ​സ് എ​റി​യാ​ട് സ്വാ​ഗ​ത​വും സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം റാ​സി​ഖ് നാ​ര​ങ്ങോ​ളി ന​ന്ദി​യും പ​റ​ഞ്ഞു. അ​ലി അ​ജ്മ​ല്‍ ന​യി​ച്ച റാ​പി​ഡ് ക്വി​സ്, ന​ടു​മു​റ്റ​ത്തി​ന്റെ ദേ​ശ​ഭ​ക്തി​ഗാ​നം എ​ന്നി​വ​യും അ​ര​ങ്ങേ​റി.

Tags:    
News Summary - Citizens should unite to uphold the values ​​of governance - Expatriate Welfare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.