Posted On
date_range Updated On
date_range വക്റ സൂഖിൽ സർക്കസ് കാലം
ദോഹ: രാവിലും പകലിലും കുളിരാവുന്ന തണുപ്പും ഒപ്പം അവധിക്കാലവുമെത്തിയപ്പോൾ ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും സർക്കസ് കാഴ്ചകളുമായി അൽ വക്റ ഓൾഡ് സൂഖ്. ദേശീയ ദിനാഘോഷത്തിനു പിറകെ ആരംഭിച്ച ‘ബിയോണ്ട് റിയാലിറ്റി’ അന്താരാഷ്ട്ര സർക്കസ് കുടുംബങ്ങൾക്ക് മനോഹരമായ കാഴ്ചകളുമായാണ് വക്റ ഓൾഡ് സൂഖിൽ തുടങ്ങിയത്.
ജനുവരി രണ്ടു വരെ നീളുന്ന സർക്കസിൽ ദിനേനെ രണ്ട് ഷോയാണുള്ളത്. വൈകുന്നേരം അഞ്ചിനും 7.30നുമാണ് ഷോ. 50 റിയാൽ മുതൽ 300 റിയാൽ വരെ നാല് കാറ്റഗറിയിൽ ടിക്കറ്റുകൾ ലഭ്യമാണ്. എല്ലാ പ്രായക്കാർക്കും പ്രവേശനം അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.