സി.ഐ.സി റയ്യാൻ സോൺ സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range സി.ഐ.സി റയ്യാൻ സോൺ സ്വാതന്ത്ര്യദിനാഘോഷം
ദോഹ : സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി ഖത്തർ (സി.ഐ.സി) റയ്യാൻ സോൺ 77ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. സി.ഐ.സി. റയ്യാൻ സോൺ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രസിഡന്റ് മുഹമ്മദ് അലി ശാന്തപുരം സ്വതന്ത്രദിന സന്ദേശം കൈമാറി.
ലോകോത്തര ഭരണഘടനകളിൽ ഒന്നായ ഇന്ത്യൻ ഭരണഘടനയുടെ പ്രഗൽഭരായ ശില്പികളെയും അവരുടെ ദീർഘവീക്ഷണത്തെയും, സ്വാതന്ത്ര സമര പോരാളികളുടെ ത്യാഗപൂർണമായ പോരാട്ടങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. വൈസ് പ്രസിഡന്റ്മാരായ സുബുൽ അബ്ദുൽ അസീസ്, റിയാസ് ടി. റസാക്ക്, സോണൽ ഭാരവാഹികളായ ഷിബിലി സിഗ്ബാത്തുള്ള, അബ്ദുൽ ജലീൽ എം.എം. ഹാരിസ് കെ, സിദ്ദിഖ് വേങ്ങര, മുഹ്‌സിൻ വി.കെ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.