ചി​ങ്ങം ഒ​ന്നി​ന്​ ‘ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം’ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജൈ​വ കാ​ർ​ഷി​കോ​ത്സ​വം 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

വി​ത്തു​വി​ത​ര​ണ​ത്തോ​ടെ ചി​ങ്ങ​പ്പു​ല​രി​യെ വ​ര​വേ​റ്റ്​ അ​ടു​ക്ക​ള​ത്തോ​ട്ടം

ദോ​ഹ: ഖ​ത്ത​റി​ലെ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ്​​മ​യാ​യ 'ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം' ദോ​ഹ​ നേ​തൃ​ത്വ​ത്തി​ൽ ചി​ങ്ങം ഒ​ന്ന്​ ക​ർ​ഷ​ക​ദി​ന​മാ​യി ആ​ച​രി​ച്ചു. കൃ​ഷി​യെ ഇ​ഷ്ട​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച വി​ത്തി​ന​ങ്ങ​ൾ നാ​ട്ടി​ൽ​നി​ന്നെ​ത്തി​ച്ച്​ വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു ഇ​ത്ത​വ​ണ അ​ടു​ക്ക​ള​ത്തോ​ട്ടം പ്ര​വ​ർ​ത്ത​ക​ർ ചി​ങ്ങ​ത്തെ വ​ര​വേ​റ്റ​ത്. 20ൽ​പ​രം വി​ത്തി​ന​ങ്ങ​ൾ അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ വി​ത​ര​ണം​ചെ​യ്തു. എം.​ഇ.​എ​സ്​ ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഹ​മീ​ദ കാ​ദ​ർ ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ലി​ന് ന​ൽ​കി ഉ​ദ്​​ഘ​ട​നം നി​ർ​വ​ഹി​ച്ചു. അ​തോ​ടൊ​പ്പം ജൈ​വ​ക​ർ​ഷി​കോ​ത്സ​വം 2022 പോ​സ്റ്റ​ർ പ്ര​കാ​ശ​നം മി​ബു ജോ​സ് നി​ർ​വ​ഹി​ച്ചു.

ന​മ്മു​ടെ അ​ടു​ക്ക​ള​ത്തോ​ട്ടം ദോ​ഹ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച ഹ​മീ​ദ ഖാ​ദ​ർ സ്കൂ​ളു​ക​ൾ​ വ​ഴി കു​ട്ടി​ക​ളി​ലും കാ​ർ​ഷി​ക സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പെ​ട്ടു. പ​ച്ച​ക്ക​റി​ത്തോ​ട്ടം നി​ർ​മി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള സ്കൂ​ളു​ക​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന്​ അ​ടു​ക്ക​ള​ത്തോ​ട്ടം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​തോ​ടൊ​പ്പം വീ​ടു​ക​ളി​ൽ ജൈ​വ​കൃ​ഷി ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്കും വി​ത്തു​ക​ളും മ​റ്റു​സ​ഹാ​യ​ങ്ങ​ളും ചെ​യ്തു​കൊ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്റ്‌ ബെ​ന്നി തോ​മ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. മി​ബു ജോ​സ്, അ​ഷ്റ​ഫ് ചി​റ​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ അം​ബ​ര പ​വി​ത്ര​ൻ, റം​ല സ​മ​ദ്, ജ​വ​ഹ​ർ ഭ​ര​ത​ൻ, സി​റോ​സ് ര​വീ​ന്ദ്ര​ൻ, സൂ​ര​ജ്, ര​മ സി​റോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ജി അ​ര​വി​ന്ദ് ന​ന്ദി അ​റി​യി​ച്ചു. 66193295/ 55332340 ന​മ്പ​റു​ക​ളി​ൽ അ​ടു​ക്ക​ള​ത്തോ​ട്ടം പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - ‘Chinpulariye Varavet Atukaltotam’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.