ചിങ്ങനിലാവ് പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
Posted On
date_range Updated On
date_range ചിങ്ങനിലാവ് പോസ്റ്റർ പ്രകാശനം
ദോഹ: അടൂർ അസോസിയേഷൻ ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന ചിങ്ങനിലാവ് ഓണാഘോഷ പരിപാടിയുടെ പോസ്റ്റർ അസോസിയേഷൻ രക്ഷാധികാരികളായ സാം കുരുവിള, ജോസഫ് ജോസ് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പ്രസിഡന്റ് റിജോ റോയി അധ്യക്ഷത വഹിച്ചു. ജ്യോതിഷ് ജേക്കബ്, റജി പുതുമല, സുബൈർ പാറക്കൽ, രാജീവ് വർഗീസ്, അജിത് പിള്ള തുടങ്ങിയവർ നേതൃത്വം നൽകി. ഒക്ടോബർ 13ന് രാവിലെ 11 മുതൽ ബിൻ ഉംറാൻ ഗാർഡൻ വില്ലേജ് റസ്റ്റാറന്റിൽ വിവിധ പരിപാടികളോടെ ചിങ്ങനിലാവ് അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.