ദോഹ: കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കണ്ടുപിടുത്ത ശേഷികള്‍ വളര്‍ത്തിയെടുക്കാന്‍ ഖത്തറിലെ ടെക്സാസ് എആന്‍റ് എം യൂണിവേഴ്സിറ്റി(തമൂഖ്) സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തത് 35ഓളം ഖത്തരി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. എഞ്ചിനിയറിങ്, ഡിസൈനിങ് രംഗങ്ങളില്‍ കുട്ടികള്‍ക്ക് നിരവധി അറിവുകള്‍ പകര്‍ന്നുനല്‍കിയ ശില്‍പശാല, അവരുടെ സര്‍ഗാത്മക, വാര്‍ത്താവിനിമയ കഴിവുകള്‍ക്കും പ്രോത്സാഹനമായി. ഊര്‍ജ, ആരോഗ്യ മേഖലയിലെ വെല്ലുവിളികള്‍ക്ക് പരിഹാരമാര്‍ഗങ്ങള്‍ വികസിപ്പിച്ചടെുത്ത വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള മാതൃകകളും നിര്‍മ്മിച്ചു. ആപ്പ് ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ സംഘങ്ങളായിത്തിരിഞ്ഞ് ഐഓഎസ് ആപ്ലിക്കേഷനുകള്‍ രൂപകല്‍പന ചെയ്ത് വികസിപ്പിച്ചടെുത്തു. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങളെ എങ്ങനെ ക്രമീകരിക്കാം, മാതൃകകള്‍ നിര്‍മ്മിക്കാം, അവ പരിശോധിക്കാം, മികവുറ്റതാക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സാധിച്ചു.
ഫിറ്റ്നെസ് ആപ്പ്, ഫാഷന്‍ ഡിസൈന്‍ ആപ്പ്, ഖത്തറിനെ കുറിച്ച് സഞ്ചാരികള്‍ക്ക് വിവരം നല്‍കുന്ന കള്‍ച്ചറല്‍ ആപ്പ് തുടങ്ങിയ ആപ്ളിക്കേഷനുകളാണ് വിദ്യാര്‍ത്ഥികള്‍ ശില്‍പശാലയുടെ ഭാഗമായി വികസിപ്പിച്ചെടുത്തത്. ഖത്തറില്‍ എഞ്ചിനീയറിങിന്‍്റെ പ്രാധാന്യത്തെക്കുറിച്ച് യുവ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കാന്‍ ഈ ശില്‍പശാല സഹായകമായെന്ന് തമൂഖിലെ ഡീന്‍ സിസാര്‍ ഓ മലവ് പറഞ്ഞു.
ഊര്‍ജമേഖലയില്‍ ഖത്തറിനെ മുന്‍നിരയിലത്തെിച്ചതില്‍ രാജ്യത്തെ എഞ്ചിനീയര്‍മാര്‍ക്കും വലിയ പങ്കാണുള്ളത്. ഖത്തറിന്‍്റെ നാഷണല്‍ വിഷന്‍ 2030ന്‍്റെ സാക്ഷാത്കാരത്തിനായി രാജ്യത്തിന് മികച്ച എഞ്ചിനീയര്‍മാരെയും കണ്ടുപിടുത്തക്കാരെയും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശില്‍പശാലയില്‍ പങ്കടെുത്ത കുട്ടികള്‍ക്കെല്ലാം വലിയ കഴിവുകളുണ്ട്. നാളെയുടെ നേതാക്കന്മാരാവാന്‍ അതവരെ സഹായിക്കുമെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.