Posted On
date_range Updated On
date_range മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 30ന് ഖത്തറിൽ
ദോഹ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക സന്ദർശനാർഥം ഒക്ടോബർ 30ന് ഖത്തറിലെത്തും. കഴിഞ്ഞ 10 വർഷമായി പ്രവാസകാര്യ വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നത്.
ഖത്തർ അധികാരികളുമായും ഖത്തറിലെ മലയാളി സമൂഹവുമായും ബിസിനസ് രംഗത്തെ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് കരുതുന്നത്. ഒക്ടോബർ 30ന് അബൂഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിക്കുന്ന ‘മലയോളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി ഖത്തറിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്യും.
ലോക കേരള സഭയുടെയും ഖത്തറിലെ മലയാളം മിഷന്റെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി നടക്കുക. ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒക്ടോബർ 31ന് രാവിലെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.