ചെ​റു​വാ​ടി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച നാ​ട്ടു​കൂ​ട്ടം പ​രി​പാ​ടി​യി​ൽ​നി​ന്ന്

ചെറുവാടി വെൽഫെയർ അസോസിയേഷൻ നാട്ടുകൂട്ടം 2025

ദോഹ: ചെറുവാടി വെൽഫെയർ അസോസിയേഷൻ ഖത്തറിന്റെ (CWA) വാർഷിക ആഘോഷ പരിപാടിയായ ‘നാട്ടുകൂട്ടം.2025’ വിപുലമായി ആഘോഷിച്ചു. ഇരുന്നൂറിൽ പരം അംഗങ്ങളുള്ള സി.ഡബ്ല്യു.എ കൂട്ടായ്മ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഖത്തറിൽ പ്രവർത്തിക്കുന്ന സംഘടനയാണ്.

ഉം സലാൽ അലി ഗ്ലോബൽ ഗാർഡൻ റിസോർട്ടിൽ വെള്ളിയാഴ്ച നടന്ന പരിപാടിയിൽ മുതിർന്നവരുടെയും കുട്ടികളുടെയും വ്യത്യസ്‍തമായ കലാ കായിക പരിപാടികൾക്ക് പുറമെ, കാഫ് മുട്ടിപ്പാട്ട് സംഗം ഖത്തറിന്റെ മുട്ടിപ്പാട്ടും പരിപാടിക്ക് മാറ്റ് കൂട്ടി. കമ്മറ്റി ഒരുക്കിയ നാടൻ തട്ടുകട ഗൃഹാതുരത്വം വിളിച്ചോതുന്നതായിരുന്നു. അന്യംനിന്നുപോയ പഴയ കാല മിഠായികളും ഉപ്പിലിട്ടതും നിറഞ്ഞുനിന്ന തട്ടുകട കുട്ടികളിലും വലിയവരിലും ആവേശം ഉയർത്തി. കൊടിയത്തൂർ പെയിൻ ആൻഡ് പാലിയേറ്റിവ് ഖത്തർ ചാപ്റ്റർ പ്രസിഡന്റ് നൗഫൽ കട്ടയാട്ട് ഉദ്ഘാടനം ചെയ്ത പരിപാടിക്ക് അസോസിയേഷൻ ഭാരവാഹികൾ നേതൃത്വം നൽകി.

Tags:    
News Summary - Cheruvadi Welfare Association Nattukootham 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.