ജ​സീം, ഡോ. ​സ​ല്‍മാ​ന്‍, നാ​സ​ര്‍ വേ​ളം, മു​ജീ​ബ്

തനിമ ഖത്തറിന് പുതിയ നേതൃത്വം

ദോഹ: കലാ -സാഹിത്യ-സാംസ്കാരിക രംഗങ്ങളില്‍ പതിറ്റാണ്ടുകളായി ഖത്തറില്‍ സജീവമായ തനിമ ഖത്തറിന് പുതിയ നേതൃത്വം. സി.കെ ജസീം (ഡയറക്ടര്‍), ഡോ. സല്‍മാന്‍ (അസി. ഡയറക്ടര്‍), നാസര്‍ വേളം (ജന. സെക്രട്ടറി), കെ.കെ. മുജീബ് (സെക്രട്ടറി) എന്നിവരാണ് ഭാരവാഹികള്‍. ബാസിത് ഖാന്‍ ചേന്ദമംഗല്ലൂര്‍, ലത്തീഫ് വടക്കേക്കാട്, സാലിം വേളം, കെ.പി. ലുഖ്മാന്‍, ശഫ എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

വിവിധ സോണല്‍ പ്രതിനിധികളുടെയും ക്ഷണിക്കപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി (സി.ഐ.സി) പി.ആർ ഹെഡ് സുഹൈല്‍ ശാന്തപുരം, സെക്രട്ടറി മുഹമ്മദ് റാഫി എന്നിവര്‍ നേതൃത്വം നല്‍കി. ഖത്തര്‍ പ്രവാസികളുടെ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ അഭിവൃദ്ധിക്കും ഇടപെടലുകള്‍ക്കും സജീവ വേദിയൊരുക്കാന്‍ തനിമ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടര്‍ സി.കെ. ജസീം പറഞ്ഞു.

Tags:    
News Summary - New leadership for Qatar Tanima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.