ദോഹ: 2018–2019 അക്കാദമിക വർഷത്തിലേക്കായി രക്ഷിതാക്കളിൽ നിന്നും പോസ്റ്റ് ഡേറ്റഡ് (പിൻ തിയ്യതി രേഖപ്പെടുത്തിയ) ചെക്കുകൾ ആവശ്യപ്പെടരുതെന്ന് രാജ്യത്തെ സ്വകാര്യ സ്കൂളുകൾക്ക് സ്കൂൾ ലൈസൻ സിംഗ് വകുപ്പ് കർശന നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്കൂളുകൾക്കായുള്ള ലൈസൻസിംഗ് വിഭാഗം ഡയറക്ടർ ഹമദ് അൽ ഗാലിയാണ് ഉത്തരവ് പുറ പ്പെടുവിച്ചതെന്ന് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോ സ്റ്റ് ചെയ്തു. രക്ഷിതാക്കളോട് പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ ആവശ്യപ്പെടാതെയായിരിക്കണം കുട്ടികൾക്ക് സീറ്റുകൾ ബുക്ക് ചെയ്യേണ്ടതെന്നും സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.