Posted On
date_range Updated On
date_range ചാവക്കാട് സ്വദേശി ഖത്തറില്‍ വാഹനമിടിച്ച് മരിച്ചു
ദോഹ: തൃശൂർ ചാവക്കാട് സ്വദേശി ഖത്തറിൽ അപകടത്തിൽ മരിച്ചു. അൽ ഹിലാൽ ലുലു ഹൈപ്പർമാർക്കറ്റിൽ ജീവനക്കാരനായിരുന്ന ചാവക്കാട് മാട്ടുമ്മല്‍ മുഹമ്മദ് ഷാക്കിര്‍ (23) ആണ് മരണപ്പെട്ടത്. ഞായറാഴ്ച പകൽ അൽ ഹിലാലിൽ നടന്നുപോവുന്നതിനിടെയാണ് ഷാക്കിറിനെ വാഹനം തട്ടിത്തെറുപ്പിച്ചത്. രണ്ടുമാസം മുമ്പാണ് ഇദ്ദേഹം ജോലി ആവശ്യാര്‍ത്ഥം ഖത്തറിലെത്തുന്നത്.
പരേതനായ പുതിയ വിട്ടില്‍ മാളിയേക്കല്‍ മുഹമ്മദാലി ഹാജിയാണ് പിതാവ്. മാതാവ്: നസിയ. സഹോദരങ്ങള്‍: ഫൈസല്‍, മുസ്തഫ, അന്‍സാര്‍, ഷാക്കിറ.
ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.