ചാലിയാർ ഉത്സവം പരിപാടിയുടെ പോസ്റ്റർ ചാലിയാർ ഉത്സവക്കമ്മിറ്റി ചെയർമാൻ വി.സി.
മഷൂദ് തിരുത്തിയാട് പ്രകാശനം ചെയ്യുന്നു
ദോഹ: ചാലിയാർ ദോഹയുടെ പത്താം വാർഷികാഘോഷമായ ‘ചാലിയാർ ഉത്സവം -25’ നവംബർ 21ന് ദോഹയിലെ നോബിൾ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചാലിയാർ നദീതീരത്തെ 24 പഞ്ചായത്തുകളിൽ നിന്നുള്ള അംഗങ്ങൾ ഒന്നിച്ചു ചേർന്ന് ആഘോഷിക്കുന്ന പരിപാടി, 24 പഞ്ചായത്തുകളുടെയും അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ഓരോ പഞ്ചായത്തും മലബാറിന്റെ സമ്പന്നമായ പരമ്പരാഗത കലാസാംസ്കാരിക പൈതൃകത്തെ പ്രതിനിധാനം ചെയ്യുന്ന ഗ്രൂപ്പ് ഇവന്റുകൾ അവതരിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. വിവിധ പഞ്ചായത്തു പ്രതിനിധികളും സബ്കമ്മിറ്റി മെംബർമാരും പങ്കെടുത്ത സംഘാടക സമിതി യോഗത്തിൽ ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സി.ടി. സിദ്ദിഖ് ചെറുവാടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ചാലിയാർ ദോഹയുടെ പത്താം വാർഷിക ആഘോഷമായ ‘ചാലിയാർ ഉത്സവം 2025’ പോസ്റ്റർ ചാലിയാർ ഉത്സവക്കമ്മിറ്റി ചെയർമാൻ വി.സി. മഷൂദ് തിരുത്തിയാട് പ്രകാശനം ചെയ്തു. ട്രഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദിയും പറഞ്ഞുപ്രോഗ്രാമിൽ ചാലിയാർ ഉത്സവ കമ്മിറ്റി വൈസ് ചെയർമാൻമാരായ സിദ്ദീഖ് വാഴക്കാട്, സമീൽ അബ്ദുൽ വാഹിദ്, രക്ഷാധികാരികളായ നൗഫൽ കട്ടയാട്ട്, മനാഫ് എടവണ്ണ, വിവിധ സബ് കമ്മിറ്റികൾക്ക് വേണ്ടി അക്ബർ വാഴക്കാട്, ഡോ. ഷഫീഖ് താപ്പി, ലൈസ് കുനിയിൽ, ബുജൈർ മൂർക്കനാട്, സജാസ് കടലുണ്ടി, ഷാജി പി.സി, പി.സി. അബ്ദുറഹിമാൻ, ചീക്കോട് മുജീബ്, അഷ്റഫ് മമ്പാട്, സലീം റോസ് എടവണ്ണ, ഹനീഫ ചാലിയം, റൗഫ് ബേപ്പൂർ, ആസിഫ് കക്കോവ്, അസീസ് പുറായിൽ, ജുനൈസ് കുനിയിൽ, സുബൈർ പന്തീരങ്കാവ്, മുഹ്സിന സമീൽ, ഷാന നസ്രിൻ, ഫെബി ബേപ്പൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.