ദോഹ: ചാലിയാർ ദോഹ സംഘടിപ്പിച്ച ചാലിയാർ കപ്പ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്.സി ജേതാക്കളായി. മേറ്റ്സ് ഖത്തറിനെതിരായ ഫൈനലിൽ നാടകീയ സമനിലകൾക്കൊടുവിൽ ടോസിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. മുഴുവൻ സമയം കളിച്ചപ്പോൾ 1-1നും, പെനാൽറ്റി ഷൂട്ടൗട്ടിലും 3-3നും സമനിലയിൽ പിരിഞ്ഞു. ലൂസേഴ്സ് ഫൈനലിൽ ഫ്രൈഡേ എഫ്. സി, ഗൾഫാർ എഫ്. സിയെ 4-1 ന് പരാജയപ്പെടുത്തി ടൂർണമെൻറിലെ മൂന്നാം സ്ഥാനക്കാരായി. ഹാട്രിക് ഉൾപ്പെടെ ഏഴുഗോളുകൾ നേടി ഫ്രൈഡേ എഫ്.സിയുടെ അൽഫാസ് ടൂർണമെൻറിലെ ടോപ് സ്കോറർ ആയി. ഫാർമ കെയർ എഫ്.സിയുടെ ബാദുഷ ടൂർണമെൻറിലെ മികച്ച ഗോൾ കീപ്പറിനുള്ള അവാർഡ് സ്വന്തമാക്കി. ചാമ്പ്യന്മാർക്കുള്ള ആർഗസ് ഷിപ്പിങ് റോളിങ് ട്രോഫിയും, ഫാർമ കെയർ ഗ്രൂപ് നൽകുന്ന 3022 ഖത്തർ റിയാൽ കാഷ് പ്രൈസും, വിന്നേഴ്സ് ട്രോഫിയും ഫൈനലിലെ മുഖ്യാതിഥി മുൻ സെർബിയൻ ഫുട്ബാൾ മാനേജറും മുൻ ഫുട്ബാൾ താരവുമായ ബോറ മിലിട്ടിനോവിച്ച്, ആർഗസ് ഷിപ്പിങ് എം.ഡി ജംഷീദ് എന്നിവർ ഡെസേർട്ട് ബോയ്സ് ടീ ടൈം എഫ്.സി ടീമിന് സമ്മാനിച്ചു.
റണ്ണേഴ്സ് അപ്പിനുള്ള ട്രോഫിയും കാർസോൺ ലോജിസ്റ്റിക്സ് നൽകുന്ന 2022 ഖത്തർ റിയാൽ കാഷ് പ്രൈസും ഖത്തറി പരിസ്ഥിതി പ്രവർത്തകൻ ശൈഖ് മുഹമ്മദ് അൽ ഖാലിദി മേറ്റ്സ് ഖത്തർ ടീമിന് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാർക്കുള്ള ട്രോഫിയും ബോസ്കോ ട്രേഡിങ് നൽകുന്ന 1022 ഖത്തർ റിയാൽ കാഷ് പ്രൈസും ചാലിയാർ ദോഹ ചീഫ് അഡ്വൈസർ വി.സി. മഷ്ഹൂദ് സമ്മാനിച്ചു.
വർണശബളമായ മാർച്ച് പാസ്റ്റ്, മേളം ദോഹയുടെ ശിങ്കാരി മേളം, ഖത്തറിലെ പ്രമുഖ അർടിസ്റ്റ് ബാസിത്ത് ഖാെൻറ നേതൃത്വത്തിലുള്ള ലൈവ് പെയിൻറിങ്, ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ആർട്ട് എക്സ്പോ എന്നിവ ചാലിയാർ കപ്പ് ഗ്രാൻഡ് ഫിനാലെയുടെ മാറ്റ്കൂട്ടി.
മറൈൻ എയർകണ്ടീഷനിങ് ആൻഡ് റഫ്രിജറേഷൻ കമ്പനി ഡയറക്ടർ ഫാസിൽ, ഫാർമ കെയർ ഗ്രൂപ് എം.ഡി നൗഫൽ കട്ടയാട്ട്, റാഹ മെഡിക്കൽ സെന്റർ അൽഖോർ അസി. മാർക്കറ്റിങ് മാനേജർ ശിഹാബ്, ബോസ്കോ ട്രേഡിങ് എം.ഡി റഫീഖ്, ജയരാജൻ (ഐ.സി.ബി.എഫ്), റഊഫ് കൊണ്ടോട്ടി, രാജീവ് കൊളശ്ശേരി, കീഗൻ വാക്കർ, അനീഷ് ജോർജ് മാത്യൂ എന്നിവർ മുഖ്യാതിഥികളായി. ചാലിയാർ കപ്പ് ചെയർമാൻ മുഹമ്മദ് ലയിസ് കുനിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സമീൽ അബ്ദുൽ വാഹിദ് ചാലിയം സ്വാഗതവും ടൂർണമെൻറ് ട്രഷറർ ജാബിർ ബേപ്പൂര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായ സി.ടി. സിദ്ദീഖ്, രതീഷ് കക്കോവ്, നിയാസ് മൂർക്കനാട്, കേശവ്ദാസ് നിലമ്പൂർ, ഡോക്ടർ ഷഫീഖ് താപ്പി, ഇല്യാസ് ചെറുവണ്ണൂർ, ബഷീർ കുനിയിൽ, അജ്മൽ അരീക്കോട്, ഹസീബ് വാഴയൂർ, മുനീറ ബഷീർ, ഷഹാന ഇല്ല്യാസ്, മുഹ്സിന സമീൽ, ശാലീന രജീഷ്, ഓർഗനസിങ് ടീം തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.