ചാ​ലി​യാ​ർ​ക​പ്പ്​ മ​ത്സ​ര​ത്തി​ന്​ അ​തി​ഥി​യാ​യെ​ത്തി​യ അ​റ​ബ്​ ഗാ​യ​ക​ൻ ഹാ​ഷിം അ​ബ്ബാ​സ്

സം​ഘാ​ട​ക​ർ​ക്കൊ​പ്പം

ചാ​ലി​യാ​ർ ക​പ്പ്​: മേ​റ്റ്സ് ഖ​ത്ത​ർ x ഡ​സേ​ർ​ട്ട് ബോ​യ്സ് ഫൈ​ന​ൽ

ദോ​ഹ: ചാ​ലി​യാ​ർ​ക​പ്പ്​ ഫു​ട്​​ബാ​ൾ ഫൈ​ന​ലി​ൽ മേ​റ്റ്സ് ഖ​ത്ത​ർ, ഡ​സേ​ർ​ട്ട് ബോ​യ്സ് ടീം ​ടൈം എ​ഫ്.​സി​യെ നേ​രി​ടും. ​ന​വം​ബ​ർ 12ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ സി.​എ​ൻ.​എ.​ക്യു സ്​​റ്റേ​ഡി​യ​ത്തി​ൽ​വെ​ച്ചാ​ണ്​ ക​ലാ​ശ​പ്പോ​രാ​ട്ടം. ലൂ​സേ​ർ​സ് ഫൈ​ന​ലി​ൽ ഗ​ൾ​ഫാ​ർ എ​ഫ്.​സി, ഫ്രൈ​ഡേ എ​ഫ്.​സി​യു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തി​നാ​യി മ​ത്സ​രി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന അ​റ​ബി​ക് ഗാ​യ​ക​നും മ​ല​യാ​ളം സി​നി​മ, മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ലൂ​ടെ​യും ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ നാ​ട​ൻ​പാ​ട്ടു​ക​ളി​ലൂ​ടെ​യും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഹാ​ഷിം അ​ബ്ബാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കാ​ണി​ക​ൾ​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും നൃ​ത്തം ചെ​യ്​​തും അ​ദ്ദേ​ഹം ആ​വേ​ശം തീ​ർ​ത്തു.

ഖ​ത്ത​ർ ക​മ്യൂ​ണി​റ്റി ഫു​ട്ബാ​ൾ ലീ​ഗ് മാ​നേ​ജ​ർ ഉ​മ​ർ സ​അ​ദ് വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി. ഒ​ന്നാം സെ​മി​ഫൈ​ന​ലി​ൽ ഡെ​സേ​ർ​ട്ട് ബോ​യ്സ് ടീ ​ടൈം എ​ഫ്. സി, ​ഫ്രൈ​ഡേ എ​ഫ്. സി ​യെ 3-1 ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ്​ ഫൈ​ന​ലി​ൽ ഇ​ടം നേ​ടി​യ​ത്. ര​ണ്ടാം സെ​മി​ഫൈ​ന​ലി​ൽ മേ​റ്റ്സ് ഖ​ത്ത​ർ, ഗ​ൾ​ഫാ​ർ എ​ഫ്. സി​യെ 4-1 നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു.

Tags:    
News Summary - Chali Yar Cup: Mets Qatar x Dessert Boys Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.