അമീറിനുവേണ്ടി ഷെർഷെ ഡി അഫയേഴ്സ് അബ്ദുൽ സത്താർ സാലിഹ് അൽ അൻസാരി ഛാദ് പ്രസിഡന്‍റ് ലഫ്. ജനറൽ മഹമ്മദ് ഇദ്രിസ് ഡെബിയിൽനിന്ന് ഓർഡർ ഓഫ് മെറിറ്റ് ഏറ്റുവാങ്ങുന്നു
ദോഹ: മധ്യ ആഫ്രിക്കൻ രാജ്ര്യമായ ഛാദിലെ സമാധാന ദൗത്യത്തിന് നേതൃത്വം നൽകിയതിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് ആദരം. ഛാദിന്‍റെ പരമോന്നത ബഹുമതിയായ നാഷനൽ ഓർഡർ ഓഫ് മെറിറ്റ് സമ്മാനിച്ചാണ് അമീറിനെ ആദരിച്ചത്.
കഴിഞ്ഞയാഴ്ച ഖത്തറിന്‍റെ മധ്യസ്ഥതയിൽ ദോഹയിൽ സൈനിക ഭരണകൂടത്തെയും 42ഓളം വിമത സംഘങ്ങളെയും പങ്കെടുപ്പിച്ച് ഛാദ് സമാധാനക്കരാറിൽ ഒപ്പുവെച്ചിരുന്നു. ഇയാഴ്ച ആരംഭിക്കുന്ന ദേശീയ അനുരഞ്ജന ചർച്ചകൾക്കുള്ള തുടക്കംകൂടിയായാണ് സമാധാനക്കരാർ പ്രാബല്യത്തിൽ വരുന്നത്.
വർഷങ്ങളായി തുടരുന്ന സംഘർഷങ്ങൾക്ക് അയവുവരുത്തുന്നതിലും രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിലും അമീറിന്‍റെ ഇടപെടൽ നിർണായമായതിന്‍റെ നന്ദിസൂചകമായാണ് പ്രസിഡന്‍റിന്‍റെ നാഷനൽ ഓർഡർ പുരസ്കാരം സമ്മാനിച്ചത്. ഛാദിലെ ഖത്തർ എംബസി ഷെർഷെ ഡി അഫയേഴ്സ് അബ്ദുൽ സത്താർ സാലിഹ് അൽ അൻസാരി പ്രസിഡന്‍റ് ലഫ്. ജനറൽ മഹമ്മദ് ഇദ്രിസ് ഡെബിയിൽനിന്ന് ഓർഡർ ഓഫ് മെറിറ്റ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.