ദോഹ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ തിരുവനന്തപുരം സി.എച്ച് സ്മാരക സമിതി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം വ്യാഴാഴ്ച ദോഹയിൽ നടക്കും. രാത്രി എട്ടിന് ദോഹയിലെ ഹൊറൈസൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ സഫാരി സൈനുൽ അബ്ദീനിൽനിന്ന് ഖത്തറിലെ മാധ്യമപ്രവർത്തകനും അറബി വിചക്ഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങും. സ്മാരക സമിതി വൈസ് ചെയർമാൻ മുഹമ്മദ് മാഹിൻ അധ്യക്ഷത വഹിക്കുമെന്ന് കൺവീനർ ആസിഫ് മുഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.